തടിയന്റവിട നസീറിനെ കോടതിയില്‍ ഹാജരാക്കിയില്ല
Published : 5th December 2015 | Posted By: SMR
കൊച്ചി: ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍, പ്രതി തടിയന്റവിട നസീറിനെതിരേ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും നസീറിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കാനായില്ല.
പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന നസീറിന് ബംഗളൂരുവിലെ വിവിധ കോടതികളില്‍ വിചാരണ നേരിടേണ്ടി വരുന്നതിനാല്‍ കേസിലെ അന്വേഷണോദ്യോഗസ്ഥന് ഇയാളെ ഹാജരാക്കാനുള്ള താമസം കോടതിയെ അറിയിക്കുകയായിരുന്നു.
കുറ്റകൃത്യത്തിന് സഹായിച്ചതിന് പോലിസ് അറസ്റ്റ് ചെയ്ത പെരുമ്പാവൂര്‍ സ്വദേശി പി എ ഷഹനാസിനെ(22)യും കണ്ണൂര്‍ സ്വദേശി തസ്ലീമിനെയും മജിസ്ട്രേറ്റ് സിജു ഷെയ്ഖ് ഡിസംബര്‍ 15വരെ റിമാന്‍ഡ് ചെയ്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.