|    Oct 19 Fri, 2018 5:13 pm
FLASH NEWS

തടിയനാല്‍- നാളിയാനി- പൂമാല റോഡ് പുനര്‍നിര്‍മിച്ചതിന് ആദിവാസി മേഖലയില്‍ 158 പേര്‍ക്കെതിരേ കേസ്

Published : 28th January 2017 | Posted By: fsq

 

കുളമാവ്: സ്വന്തം റോഡ് പുനര്‍നിര്‍മാണം നടത്തിയതിന് ആദിവാസി മേഖലയിലെ 158 പേര്‍ക്കെതിരെ  കേസ്. കണ്ടാല്‍ അറിയാവുന്ന 150 പേരും മറ്റ് എട്ടുപേരുടെയും പേരിലാണ് കേസ് എടുത്തിരിക്കുന്നത്. കുളമാവിലെ തടിയനാല്‍ -നാളിയാനി-പൂമാല വരെയുള്ള റോഡ് പുനരുദ്ധാരണം നടത്തി എന്നതാണ് കേസ്. ഇടുങ്ങിയതും വീതി കുറഞ്ഞതുമായ വഴി കുറ്റിക്കാടുകളും പുല്ലുകളും വെട്ടിമാറ്റി കല്ലുകള്‍ പിഴുതു മാറ്റി എന്നിവയാണ് അവര്‍ ചെയ്ത കുറ്റമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 200 ലേറെ കുടുംബങ്ങള്‍  ഉപയോഗിക്കുന്ന നടപ്പാതയാണ് ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ വെട്ടിത്തെളിച്ച് വീതി കൂട്ടിയത്.പൊട്ടിത്തകര്‍ന്ന ഈ റോഡിലൂടെ രോഗികളെ വരെ ചുമന്നാണ് ജീപ്പ് എത്തുന്ന റോഡില്‍ എത്തിക്കുന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം ഇവിടെ ഒത്തുചേര്‍ന്ന് റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ സാമൂഹിക സന്നദ്ധസംഘടനകളും റോഡ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കാന്‍ ഇവിടെയെത്തിയിരുന്നു.വിവിധ ആദിവാസി സംഘടനകള്‍ എന്നിവര്‍ റോഡ് നിര്‍മ്മാണത്തിന് ഇവരുമായി സഹകരിച്ചിരുന്നു.അറക്കുളം വെള്ളിയാമറ്റം പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന 1500 മീറ്റര്‍ റോഡാണ് വീതികൂട്ടി ഗതാഗതയോഗ്യമാക്കിയത്.പോലിസ് അകാരണമായി കേസെടുത്തെന്നറിഞ്ഞിട്ടും  പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ടി നേതാക്കളൊന്നും ഇതിനെതിരെ രംഗത്തുവന്നിട്ടില്ല. ഇടുക്കി ജില്ലയില്‍ വിവിധയിടങ്ങളില്‍ വനംവകുപ്പ സാധാരണക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം മുള്ളരിങ്ങാട് ഭാഗത്ത് റോഡ് നിര്‍മാണം വനപാലകര്‍ തടഞ്ഞത് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇവിടെ വനപാലകരെ നാട്ടുകാര്‍ മണിക്കൂറുകള്‍ തടഞ്ഞുവെച്ചിരുന്നു. പിന്നീട് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തടഞ്ഞുവെച്ച ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ വിട്ടയച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss