|    Oct 18 Wed, 2017 4:01 am
FLASH NEWS

തടിമില്‍ കത്തി നശിച്ചു; പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം

Published : 6th October 2017 | Posted By: fsq

 

കരുനാഗപ്പള്ളി: വവ്വാക്കവ് തേവലശ്ശേരിമുക്കിന് സമീപം വള്ളിക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന തടിമില്ലിന് തീപ്പിടിച്ചു. വവ്വാക്കാവ് മേട്ടേ വടക്കതില്‍ സഫാ തടിമില്ലാണ് കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം.തടിമില്ലിന് ചുറ്റുമുള്ള താമസക്കാരാണ് തീ ആദ്യം പടര്‍ന്ന് പിടിക്കുന്നത് കണ്ടത്. പരിഭ്രാന്തിയിലായ നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അറക്കപ്പൊടിക്കും തടിക്കുമായി തീ ആളിപടര്‍ന്ന് പിടിക്കുകയായിരുന്നു.ഉടന്‍ തന്നെ കരുനാഗപ്പള്ളിയില്‍ നിന്നും കായംകുളത്ത് നിന്നുമായി മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ് സംഘം എത്തി രണ്ടര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്. കരീശ്ശേരില്‍ സബീറിന്റെ ഉടമസ്ഥതയിലുള്ള തടിമില്ലിലെ വില പിടിപ്പുള്ള തടികള്‍, പ്ലയ്‌നര്‍ മെഷീന്‍, മോട്ടോര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു.10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് കരുനാഗപ്പള്ളിയില്‍ നിന്നും പോലിസ് സംഘവുമെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക