|    Oct 24 Wed, 2018 1:40 am
FLASH NEWS

തടസ്സങ്ങള്‍ നീങ്ങി ; ദിവാന്‍ജിമൂല മേല്‍പ്പാല നിര്‍മാണം 19ന് പുനരാരംഭിക്കും

Published : 15th September 2017 | Posted By: fsq

 

തൃശൂര്‍: പത്തുമാസമായി സ്തംഭനത്തില്‍ കിടക്കുന്ന ദിവാന്‍ജിമൂല മേല്‍പ്പാലനിര്‍മ്മാണത്തിന് അനക്കം വെക്കുന്നു. 19ന് നിര്‍മാണം പുനരാരംഭിക്കും. രണ്ടുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.റെയില്‍വേ ട്രാക്കിലെ രണ്ട് വൈദ്യുതി തൂണുകള്‍ മാറ്റികിട്ടാത്തതായിരുന്നു ഡിസംബറില്‍ പണി സ്തംഭിക്കാന്‍ കാരണം. മന്ത്രി സുനില്‍കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് തൂണുകള്‍ മാറ്റി കിട്ടി. പാലം പണിയില്‍ പ്രധാന സ്ലാബിടാന്‍ റെയില്‍വേ സുരക്ഷാ കമ്മീഷ്ണറുടെ അനുമതി വൈകിയതായിരുന്നു പിന്നെ പ്രശ്‌നം. ഇപ്പോള്‍ അനുമതിയായി. 19ന് തന്നെ പണി പുനരാരംഭിക്കുമെന്നാണ് റെയില്‍വേ പറയുന്നത്.പാലം നിര്‍മ്മാണം പൂര്‍ത്തിയായാലും, അപ്രോച്ച് റോഡ് പണിയാതെ എത്രകാലം നോക്കുകുത്തിയാകുമെന്ന് വ്യക്തമല്ല. അപ്രോച്ച് റോഡ് പണിയേണ്ടത് കോര്‍പ്പറേഷനാണ്. ഇതിനായി ഏട്ടരകോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാര്‍ അനുമതിക്കയിച്ചിരിക്കയാണ്. അനുമതി ലഭിച്ചിട്ടില്ല.നിലവിലുള്ള പാലത്തിനേക്കാള്‍ 1.5 മീറ്റര്‍ ഉയരത്തില്‍ വടക്കുഭാഗത്തു 10.3 മീറ്റര്‍ വീതിയിലും 32.4 മീറ്റര്‍ ദൂരത്തിലുമാണ് പാലം നിര്‍മ്മാണം. വടക്കുഭാഗത്ത്  ദിവാന്‍ജിമൂലയില്‍നിന്ന് പൂത്തോള്‍ ജംഗ്ഷന്‍ വരെ 330 മീ ദൂരത്തില്‍ 11 മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡാണ് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്തിട്ടുള്ളത്.റിങ്ങ് റോഡ് ഡിടിപി സ്‌കീമിന് വിധേയമായി തയ്യാറാക്കിയിട്ടുള്ള റോഡിന്  35 സെന്റ് സ്ഥലം അക്വയര്‍ ചെയ്യേണ്ടതുണ്ട്. സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ കലക്ടര്‍ നിശ്ചയിക്കുന്ന വിലക്ക് സ്ഥലം വാങ്ങാനാണ് കോര്‍പ്പറേഷന്‍ തീരുമാനം. ദിവാന്‍ജിമൂല ഭാഗത്ത് സെന്റിന് 27 ലക്ഷം രൂപ കലക്ടര്‍ നിശ്ചയിച്ചപ്പോള്‍ പൂത്തോള്‍ ജംഗ്ഷനില്‍ 3.9 ലക്ഷം രൂപയാണ് വിലയിട്ടത്. ഇത് അപര്യാപ്തമെന്ന വാദം ഉടമകളില്‍ നിന്നുണ്ടായിട്ടുണ്ട്. കോടതിയെ സമീപിക്കാനാണ് ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം. ഭൂമി ലഭ്യമാക്കല്‍ നടപടികള്‍ താമസിക്കാതെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.നിലവിലുള്ള പാലത്തിനേക്കാള്‍ ഒന്നരമീറ്റര്‍ ഉയരത്തിലാണ് പുതിയ പാലമെന്നതിനാല്‍ ഇരു പാലങ്ങളും കൂട്ടിയിണക്കിയുള്ള റോഡ് സംവിധാനം പ്രധാനമാണ്. കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍മാര്‍ തന്നെ തയ്യാറാക്കിയ പദ്ധതി സാങ്കേതികാനുമതിക്കായി എഞ്ചിനീയറിങ്ങ് കോളജിനെ ഏല്‍പ്പിച്ചിരിക്കയാണ്. സ്ഥലവിലയും നിര്‍മ്മാണ ചിലവുമായി വന്‍തുക കോര്‍പ്പറേഷന്‍ കണ്ടത്തേണ്ടതുണ്ട്. നേരത്തെ റോഡ് നിര്‍മ്മാണ ചിലവ് എം.എല്‍.എ ഫണ്ടില്‍ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ വാഗ്ദാനം ചെയ്തിരുന്നതായിരുന്നു. പക്ഷെ പ്രയോജനപ്പെടുത്താനായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss