|    Jun 20 Wed, 2018 12:01 am
FLASH NEWS

തടവുകാര്‍ക്ക് മാനുഷികമായ സൗകര്യങ്ങള്‍ ഒരുക്കാനാണ് പുതിയ ജയിലുകള്‍ : മന്ത്രി

Published : 7th August 2017 | Posted By: fsq

 

മുളങ്കുന്നത്ത്കാവ്: കുറ്റവാളികള്‍ക്കും ജീവനക്കാര്‍ക്കും സൗകര്യം ഒരുക്കുകയല്ല ലക്ഷ്യമെന്നും തടവുകാരുടെ ആധിക്യം കുറയ്ക്കാനും മാനുഷികമായ സൗകര്യങ്ങള്‍ ഒരുക്കാനുമാണ് പുതിയ ജയിലുകള്‍ ആരംഭിക്കാന്‍ പോകുന്നതെന്ന് മന്ത്രി എ സി മൊയതീന്‍. കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്റെ മേഖല സെമിനാര്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയില്‍ സംവിധാനത്തില്‍ സമൂലമായ മാറ്റങ്ങളെകുറിച്ച് ആലോചിക്കാന്‍ നിയോഗിച്ച അലകസണ്ടര്‍ ജേക്കബ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. അതിന്റെ ഭാഗമായി ജയിലുകളില്‍ വരുത്തേണ്ട സമഗ്രമായ മാറ്റങ്ങള്‍ അര്‍ഹമായ രീതിയില്‍ നടപ്പാലാക്കുമെന്നും സംസ്ഥാനത്തെ സാമ്പത്തികമായ പ്രതിസന്ധി ധാരാളമാണെന്നും മന്ത്രി പറഞ്ഞു. റവന്യൂ വരുമാനവും റവന്യൂ ചിലവും ഒപ്പമാണ്. കടമെടുത്താണ് പല പദ്ധതികളും പൂര്‍ത്തീകരിക്കുന്നത്. ജയിലുകളില്‍ ആവശ്യമായ ജിവനക്കാരെ നിയമിക്കും. ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടി ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമായി 356 എന്ന നിയമം ഉയര്‍ത്തിക്കാട്ടി ചിലര്‍ ആക്രോശിക്കുന്ന രീതി പൊതുസമൂഹം തിരിച്ചറിയുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു ചടങ്ങില്‍ കെ ജെ എസ് ഒ എ  മേഖല പ്രസിഡണ്ട് പി ആര്‍ മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ് എസ് എല്‍ സി ,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജിവനക്കാരുടെ മക്കളെ ജയില്‍ സൂപ്രണ്ട് എം കെ വിനോദ് കുമാര്‍ ആദരിച്ചു. അതീവ സുരക്ഷ ജയില്‍ സുപ്രണ്ട് ടി ബാബുരാജ്, പി ടി സന്തോഷ്, പി വി ജോഷി, സി എം ഉണ്ണികൃഷണന്‍, കെ സുരേഷ് സംസാരിച്ചു. അഴിമതി രഹിത സര്‍ക്കാര്‍ സര്‍വീസ് എന്ന വിഷയത്തെകുറിച്ച് കെ ടി സലില്‍കുമാര്‍, മാനസിക സമ്മാര്‍ദ്ദവും പരിഹരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെകുറിച്ച് ഡോ. എം രാമനുണ്ണിയും ക്ലസ്സെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss