|    Apr 21 Sat, 2018 1:30 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തടവുകാരുടെ വേതനം പുതുക്കി നിശ്ചയിച്ചു

Published : 5th March 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന തടവുകാരുടെ വേതനം സര്‍ക്കാര്‍ പരിഷ്‌കരിച്ചു. അടച്ചിട്ട ജയിലില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വേതനം 110 രൂപയില്‍ നിന്ന് 146 രൂപയാക്കി. തുറന്ന ജയിലുകളിലെ തൊഴിലാളികള്‍ക്ക് 148 രൂപയില്‍ നിന്ന് 200 രൂപയായും വേതനമുയര്‍ത്തി. അടച്ചിട്ട ജയിലിലെ സ്‌കില്‍ഡ് തടവുകാരുടെ അടിസ്ഥാന വേതനം 132 രൂപയും അപ്രന്റിസ്ഷിപ്പിലെ വേതനം 55 രൂപയും ആയിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss