|    Jan 21 Sat, 2017 11:47 am
FLASH NEWS

തടവുകാരുടെ പ്രഭാത ഭക്ഷണം വര്‍ധിപ്പിച്ചേക്കും

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: തടവുകാരുടെ പ്രഭാത ഭക്ഷണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജയില്‍ ഡിജിപി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായിരുന്ന ആര്‍ നടരാജന്‍ സര്‍ക്കാരിന് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രഭാത ഭക്ഷണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. കൊട്ടരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരെ യഥാസമയം ബന്ധപ്പെട്ട കോടതികളില്‍ നിശ്ചിത തിയ്യതികളില്‍ ഹാജരാക്കുന്നതിന് പോലിസ് എസ്‌കോര്‍ട്ട് നല്‍കിത്തുടങ്ങിയതായും റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക