|    Jan 22 Sun, 2017 5:40 pm
FLASH NEWS

തടവുകാരിലെ കാര്‍ട്ടൂണിസ്റ്റുകളെ കണ്ടെത്താന്‍ മല്‍സരം നടത്തും: ഡിജിപി

Published : 1st August 2016 | Posted By: SMR

കൊച്ചി: കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണത്തോടെ സംസ്ഥാനത്തെ തടവുകാരിലെ മികച്ച കാര്‍ട്ടൂണിസ്റ്റുകളെ കണ്ടെത്താന്‍ മല്‍സരം നടത്തുമെന്ന് ഡിജിപി ലോകനാഥ് ബഹ്‌റ.
എറണാകുളം വൈഎംസിഎയില്‍ നടക്കുന്ന ‘കാലാവസ്ഥ വ്യതിയാനം’ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കണ്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം എന്നതായിരിക്കും വിഷയം. ജയിലുകളില്‍ ചിത്രകാരന്മാരും എഴുത്തുകാരുമുണ്ട്. പക്ഷേ, അവരിലെ നര്‍മത്തിന്റെ വരകള്‍ കണ്ടെത്താന്‍ ശ്രമം ഉണ്ടായിട്ടില്ല.
സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്നായി താല്‍പര്യമുള്ളവരെ പങ്കെടുപ്പിച്ച് സെന്‍ട്രല്‍ ജയിലില്‍ കാര്‍ട്ടൂണ്‍ ശില്‍പശാല നടത്തും. കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ അവര്‍ക്ക് പരിശീലനം നല്‍കും. മല്‍സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവ പോലിസ് സ്‌റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കും. സാമൂഹികമായ നവീകരണത്തിനൊപ്പം മനസ്സുകളുടെ മാറ്റത്തിനും കാര്‍ട്ടൂണ്‍ ഉപകരിക്കുമെന്ന് ഡിജിപി പറഞ്ഞു.
ഭാര്യയോടെപ്പം പ്രദര്‍ശനം ആസ്വദിക്കാന്‍ എത്തിയ ഡിജിപിയെ കാര്‍ട്ടൂണിസ്റ്റുകള്‍ വരകളിലാക്കി. രതീഷ് രവിയും സജീവുമാണ് ബഹ്‌റയെ കാരിക്കേച്ചറാക്കിയത്. താനും ചെറിയൊരു ചിത്രകാരനാണെന്ന് ഡിജിപി വെളിപ്പെടുത്തി.
വൈഎംസിഎ പ്രസിഡണ്ട് പി ജെ കുര്യച്ചന്‍, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, വൈസ് ചെയര്‍മാന്‍മാരായ ജയരാജ് വെളളൂര്‍, കെ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സുധീര്‍നാഥ്, ജോ. സെക്രട്ടറി മനോജ് മത്തശ്ശേരി, ഖജാഞ്ചി മോഹനചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക