|    May 26 Fri, 2017 10:17 pm
FLASH NEWS

തടവുകാരന്റെ തൂങ്ങിമരണം: അന്വേഷണത്തിന് ഉത്തരവ്

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങിമരിച്ചതിനെക്കുറിച്ച് അനേ്വഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ മുഖ്യ അന്വേഷണ ഉദേ്യാഗസ്ഥനും ഐജിയുമായ ഇ ജെ ജയരാജിനെ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ചുമതലപ്പെടുത്തി.
അനേ്വഷണ റിപോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണം. സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് വിശദീകരണം നല്‍കാന്‍ ജയില്‍ വകുപ്പ് മേധാവിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. സപ്തംബര്‍ 30 നകം വിശദീകരണം നല്‍കണം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്, ഇന്‍ക്വസ്റ്റ റിപോര്‍ട്ട് എന്നിവയും വിശദീകരണത്തിനൊപ്പം ജയില്‍ മേധാവി ഹാജരാക്കണം.
തിരുവനന്തപുരം കടകംപള്ളി സ്വദേശി സജീവിനെയാണ് ജൂലൈ 4ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അഞ്ചുമാസമായി തടവുശിക്ഷ അനുഭവിക്കുകയായിരുന്നു സജീവ്.
ജയില്‍ ഉദേ്യാഗസ്ഥര്‍ സജീവിനെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് ഭാര്യ മഞ്ജുവും അമ്മ രമയും കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ജൂലൈ 2ന് താന്‍ ഭര്‍ത്താവിനെ കണ്ടപ്പോള്‍ ജയില്‍ ഉദേ്യാഗസ്ഥര്‍ ഉപദ്രവിക്കുന്നതായി ഭര്‍ത്താവ് പറഞ്ഞതായും ഭാര്യ പരാതിയില്‍ പറഞ്ഞു.
ജൂലൈ 2ന് വൈകീട്ട് ജയില്‍ ഉദേ്യാഗസ്ഥര്‍ ഭര്‍ത്താവിനെ രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. തന്റെ ഭര്‍ത്താവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പരാതിയിലുണ്ട്. പുലയ സമുദായത്തില്‍പെട്ട യുവാവാണ് മരിച്ച സജീവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day