|    Apr 30 Sun, 2017 4:56 am
FLASH NEWS

തടവറയെ ഭയക്കുന്നില്ലെന്ന് ജേക്കബ് സുമ

Published : 7th November 2016 | Posted By: SMR

ജൊഹാനസ്ബര്‍ഗ്: തടവറയെ താന്‍ ഭയക്കുന്നില്ലെന്ന് അഴിമതിയാരോപണം നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനകാലത്ത് താന്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും സുമ പറഞ്ഞു. ജേക്കബ് സുമ അഴിമതി നടത്തിയതായുള്ള രേഖകള്‍ അടുത്തിടെ അഴിമതിവിരുദ്ധ നിരീക്ഷണ സംഘടന പുറത്തുവിട്ടിരുന്നു. ജേക്കബ് സുമയ്‌ക്കെതിരേയും മന്ത്രിസഭാ അംഗങ്ങള്‍ക്കെതിരേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏതാനും കമ്പനികള്‍ക്കെതിരേയും സംഘടന അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സമ്പന്നനായ ഒരു ഇന്ത്യന്‍ വ്യവസായിയുമായി ഇവര്‍ക്ക് ഇടപാടുണ്ടെന്ന് സംഘടന പറയുന്നു. രാജ്യത്ത് വര്‍ണവിവേചനത്തിനെതിരേ പോരാട്ടം നടക്കുന്ന കാലത്ത് നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം സുമ പത്തു വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day