|    Jul 24 Mon, 2017 10:22 pm
FLASH NEWS

തടവനാല്‍ അപ്രോച്ച് റോഡ് ചെളിക്കുണ്ടായി പാലം പണി മുടങ്ങി

Published : 15th July 2017 | Posted By: fsq

 

ഈരാറ്റുപേട്ട: പുത്തന്‍പള്ളി-തടവനാല്‍ പാലത്തിന്റെ പണി മുടങ്ങിയത് കാരണം അപ്രോച്ച് റോഡ് ചെളിക്കുണ്ടായി മാറി. ഇതോടെ തടവനാല്‍ നിവാസികള്‍ക്ക് യാത്ര ദുരിതമായി. ഒരു വര്‍ഷം മുമ്പാണ് തടവനാല്‍ പുത്തന്‍പള്ളി ഭാഗത്ത് റോഡുകളെ ബന്ധിപ്പിച്ച് പാലം പണി ആരംഭിച്ചത്.ഇടയ്ക്ക് ചില കാരണങ്ങളാല്‍ പാലം പണി നിന്നുപോയി ഇതോടെ തടവനാല്‍ കരയില്‍ നിര്‍മാണത്തിലിരുന്ന അപ്രോച്ച് റോഡ് വീതി കൂട്ടി മണ്ണിട്ട് നികത്തിയതും പണി നിര്‍ത്തിവച്ചു. മഴ കനത്തതോടെ ഈ റോഡ് ചെളിക്കുണ്ടായി മാറി. ഇപ്പോള്‍ മുട്ടോളം ചെളിയില്‍ നാട്ടുകാര്‍ നിന്തുന്ന അവസ്ഥയാണ്. സ്‌കൂള്‍ ബസ്സ് ചെളിയില്‍ താഴുന്നതു മൂലം ഇതിലെ വരവ് നിലച്ചു. മറ്റ് വാഹനങ്ങളും ഓടുന്നില്ല. ഇതിലെ കാല്‍നട ഉള്‍പ്പടെ നിലച്ചതു കാരണം മുത്താരം കുന്ന് വഴി ചുറ്റി സഞ്ചരിച്ചാണ് സ്ഥലവാസികള്‍ ടൗണിലും കോളജ്, സ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിപ്പെടുന്നത്. അടിയന്തരമായി രോഗികളെയോ മറ്റോ കൊണ്ടു പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ ഏറെ ചുറ്റി സഞ്ചരിക്കേണ്ടിവരും. എംഎല്‍എയുടെ താല്‍പ്പര്യ പ്രകാരം പണി ആരംഭിച്ച പാലത്തിന്റെ നിര്‍മാണം സ്ഥലമെടുപ്പില്‍ വന്ന അപാകത മൂലമാണ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. പാലത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പണി പൂര്‍ത്തിയായപ്പോഴാണ് പുറമ്പോക്കാണെന്ന് കരുതിയ സ്ഥലം പള്ളിവകയാണന്ന് അറിയുന്നത്. പള്ളിക്കു വേണ്ട നഷ്ടപരിഹാരം ഉറപ്പു നല്‍കിയെങ്കിലും പ്രാവര്‍ത്തകമാകാത്തതു മൂലം പണി നിര്‍ത്തിവക്കേണ്ടി വന്നു. എത്രയും പെട്ടന്ന് പ്രശ്‌നത്തിനു പരിഹാരം കണ്ട് ജനങ്ങളുടെ ദുരിതം അകറ്റണമെന്ന് സ്ഥലവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക