|    Sep 22 Sat, 2018 7:11 am
FLASH NEWS
Home   >  Editpage  >  Second edit  >  

തടയാനാവില്ല

Published : 31st August 2018 | Posted By: kasim kzm

ഡിജിറ്റല്‍ വിപ്ലവം മുമ്പുണ്ടായിരുന്ന വ്യവസായ വിപ്ലവങ്ങളില്‍ നിന്നു വ്യത്യസ്തമാവുന്നത് അതിന്റെ വ്യാപനവേഗം മൂലമാണ്. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചതോടെ അമേരിക്ക പ്രധാനമായും നഗരങ്ങളില്‍ വൈദ്യുതി വിതരണ സംവിധാനം ഏര്‍പ്പെടുത്തി. ജര്‍മനിയും ബ്രിട്ടനും വളരെ വൈകാതെത്തന്നെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍, ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ അത് എത്താന്‍ ഒരുപാട് സമയമെടുത്തു. 1920ല്‍ ലോകത്ത് മൊത്തം ഉല്‍പാദിപ്പിച്ചിരുന്ന വൈദ്യുതിയില്‍ പകുതി യുഎസിലായിരുന്നു.
എന്നാല്‍, കംപ്യൂട്ടറും ഇന്റര്‍നെറ്റും കൃത്രിമ ബുദ്ധി ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇന്ന് എവിടെയും ലഭ്യമാണ്. വികസ്വര രാജ്യങ്ങളാണ് ചില കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതും. മൊബൈല്‍ ഫോണിലൂടെ പണം കൈമാറ്റം ചെയ്യുന്ന കെനിയയും വസ്തുവിന്റെ രേഖകള്‍ കംപ്യൂട്ടറിലാക്കുന്ന ഇന്ത്യയും ഇ-വ്യാപാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയും ഉദാഹരണങ്ങളാണ്. അതിന്റെ ആഘാത-പ്രത്യാഘാതങ്ങളും ചെറുതല്ല. സാമൂഹിക മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന അനര്‍ഥങ്ങളും മൂലധന കേന്ദ്രീകരണവും തടയാന്‍ നിയമം നിര്‍മിക്കുമ്പോള്‍ അവ കുറേയേറെ നിയന്ത്രിക്കാന്‍ പറ്റിയെന്നു വന്നേക്കാം. എന്നാല്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയെ വിലക്കുക സാധ്യമല്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss