|    Oct 15 Mon, 2018 6:20 pm
FLASH NEWS

തടയണ വെള്ളത്തില്‍ മുങ്ങി; പറയന്‍തോടിന് കുറുകെ പാലം വേണമെന്ന് ആവശ്യം ശക്തം

Published : 20th September 2017 | Posted By: fsq

 

ചാലക്കുടി: തോട്ടവീഥിയില്‍ പറയന്‍തോടിന് കുറുകെ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ഇവിടത്തെ തടയണ തകര്‍ന്ന് മറുകരയിലേക്കുള്ള സഞ്ചാരം ഇല്ലാതായതോടെയാണ് പാലനിര്‍മ്മാണം ഉടന്‍ വേണമെന്ന ആവശ്യമുയരുന്നത്. മാള പഞ്ചായത്തിനേയും ചാലക്കുടി നഗരസഭയേയും ബന്ധിപ്പിച്ച് പറയന്‍ തോടിന് കുറുകെയാണ് പാലം നിര്‍മ്മിക്കാന്‍ പദ്ധതിയുള്ളത്. ഇതിനായി സര്‍ക്കാര്‍ ബജറ്റില്‍ ഏഴ് കോടി രൂപ വകയിരിത്തിയിട്ടുണ്ട്. ഇതിനായുള്ള രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. തടയണ പൊളിക്കാതെ പാലം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. മാസങ്ങള്‍ക്ക് മുമ്പ് തടയണയുടെ ഒരു ഭാഗം തകര്‍ന്നു. അതോടെ തടയണയുടെ മുകളിലൂടെ മറുഭാഗത്തേക്ക് കടക്കാനുള്ള സൗകര്യം ഇല്ലാതായി. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ തടയണയുടെ അവശേഷിക്കുന്ന ഭാഗവും വെള്ളത്തില്‍ മുങ്ങി. ഇതോടെ മറുകര കടക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികള്‍. 66.90മീറ്റര്‍ നീളത്തിലും 7.5മീറ്റര്‍ വീതിയിലുമുള്ള പാലമാണ് വിഭാവന ചെയ്തിട്ടുള്ളത്. പാലത്തില്‍ നടപാടതയുണ്ടാകില്ല. നേര്‍ത്തെ പാലം നിര്‍മ്മാണത്തിനായി രണ്ടര കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. തുടര്‍ന്ന് ഈ ബഡ്ജറ്റില്‍ ഏഴ് കോടി രൂപ വകയിരുത്തി. ഗുരിതപാല ഭാഗത്തുള്ളവര്‍ക്ക് മാളയിലേക്കും അവിടെ നിന്നുള്ളവര്‍ക്ക് തിരിച്ചും എളുപ്പത്തില്‍ എത്താന്‍ പാലം സഹായകമാകും. ഇപ്പോള്‍ അണ്ണല്ലൂര്‍ വഴി അധിക ദൂരം സഞ്ചരിച്ചാണ് ഇവിടെയുള്ളവര്‍ മാള ഭാഗത്തേക്കെത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss