|    Jan 20 Fri, 2017 3:35 pm
FLASH NEWS

തടയണയില്‍ വൈദ്യുതി ഉപയോഗിച്ച് അനധികൃത മീന്‍പിടിത്തം

Published : 1st October 2016 | Posted By: Abbasali tf

അടിമാലി: തടയണയില്‍ നിന്നും വൈദ്യുതി ഉപയോഗിച്ച് അനധികൃതമായി മീന്‍പിടുക്കുന്നു. രാജാക്കാട് മുക്കുടില്‍ തടയണയിലാണ് രാത്രികാലങ്ങളില്‍ ഇ ന്‍വെര്‍ട്ടറില്‍ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നത്. റൂഹും സിലോപ്പിയയും സ്വര്‍ണ മല്‍സ്യവുമടക്കം വലിയ മല്‍സ്യ സമ്പത്തിന്റെ കലവറയാണ് സേനാപതി പഞ്ചായത്തിലെ  മുക്കുടില്‍ പൂപ്പസിറ്റി ചെക്ക് ഡാം. പകല്‍ സമയത്ത് എത്തി വല കെട്ടിയതിന് ശേഷം രാത്രിയില്‍ ചങ്ങാടത്തില്‍ ഇന്‍വേറ്റര്‍ ബാറ്ററിയുമായി എത്തി ഇതില്‍ നിന്നും വൈദ്യുതി വെള്ളത്തിലേയ്ക്ക് പ്രവഹിപ്പിച്ചാണ് മീന്‍ പിടിക്കുന്നത്. ഇതുമൂലം വൈദ്യുതി പ്രസരിക്കുന്ന പ്രദേശത്തെ ചെറുതും വലുമായ മുഴുവന്‍ മീനുകളും ചാകും. ഇത്തരത്തിലുള്ള മല്‍സ്യ ബന്ധനം തുടര്‍ന്നാല്‍ ഒന്നോ രണ്ടോ ആഴ്ച്ചകള്‍ക്കുള്ളില്‍ ജലാശയത്തിലെ മല്‍സ്യ സമ്പത്ത് പൂര്‍ണമായി ഇല്ലാതാകുമെന്ന് ആശങ്കയുണ്ട്. ചെക്ക് ഡാമിന്റെ കെട്ടിനടുത്തും ഷട്ടറിന്റെ ഭാഗത്തും സുരക്ഷാ ജീവനക്കാര്‍ ഉള്ളതിനാല്‍ ഇവിടെ നിന്നും നീങ്ങി പൂപ്പസിറ്റി പാലത്തിന്റെ സമീപത്താണ് അനധികൃത മല്‍സ്യ ബന്ധനം നടക്കുന്നത്. വൈദ്യുതി ആഘാതമേല്‍ക്കുന്ന വലിയ മീനുകള്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് വെള്ളത്തിന് മുകളില്‍ പൊങ്ങുന്നത്.ചത്തു പൊങ്ങിയ മീനുകള്‍ ചീഞ്ഞ് തുടങ്ങുന്നതോടെ ദുര്‍ഗന്ധം വമിക്കുകയും ചെയ്യും.പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക