|    Jun 24 Sat, 2017 7:20 pm
FLASH NEWS

തടയണകളില്‍ വെള്ളമില്ല, നെല്‍പ്പാടങ്ങള്‍ വിണ്ടുകീറി, കുടിവെള്ളവും മുട്ടി

Published : 29th November 2016 | Posted By: SMR

ആലത്തൂര്‍: നാലു പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് ആശ്രയമായിരുന്ന ചീനാമ്പുഴ വറ്റി വരുണ്ടുതുടങ്ങി. പല ഭാഗങ്ങളിലും പേരിനുപോലും വെള്ളമില്ലാതായതോടെ കര്‍ഷകരോടൊപ്പം കുളിക്കാനും തുണിയലക്കാനും വളര്‍ത്തുമൃഗങ്ങളെ കഴുകാനും കഴിയാത്ത സ്ഥിതിലാണ് പുഴയോര നിവാസികള്‍. സാധാരണ ഡിസംബര്‍ അവസാനം വരെയെങ്കിലും പുഴയിലും തടയണകളിലും വെള്ളമുണ്ടാവുമായിരുന്നു. എന്നാല്‍ മഴ കുറവായതിനാല്‍ നവംബറില്‍ തന്നെ ചീനാമ്പുഴയില്‍ വറ്റിതുടങ്ങി. നെന്മാറ, അയിലൂര്‍, മേലാര്‍കോട്, വണ്ടാഴി ഗ്രാമപഞ്ചായത്തുകളിലെ 18 പാടശേഖരങ്ങളിലായി 600 ഏക്കര്‍ നെല്‍കൃഷിയ്ക്ക് ചീനാമ്പുഴവെള്ളമാണ് ഉപയോഗിക്കുന്നത്. പുഴയുടെ പലഭാഗത്തായി ഇരുപതോളം തടയണകളില്‍ വെളളം തടഞ്ഞ് ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. തുടക്കത്തില്‍ മഴയില്ലാതായതോടെ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് രണ്ടാം വിള നെല്‍കൃഷി ഇറക്കിയത്. കുറച്ചു ദിവസം മുമ്പ് മഴ ലഭിച്ചതോടെ നടീലും പൊടി വിതയും നടത്തുകയും ചെയ്തു. പ്രതീക്ഷിച്ച മഴയും ഇല്ലാതായതോടെ പാടങ്ങളില്‍ ഇപ്പോള്‍ വെള്ളമില്ലാത്ത സ്ഥിതിയിലാണ്. തടയണകളിലുണ്ടായിരുന്ന വെള്ളവും കഴിഞ്ഞ ദിവസങ്ങളില്‍ പമ്പ് ചെയ്‌തെടുത്തോടെ വറ്റിവരണ്ടു. പുഴയുടെ മുകള്‍ ഭാഗത്തെ നെല്‍പ്പാടങ്ങള്‍പോലും വെള്ളമില്ലാതെ വിണ്ടുകീറി. ഇനി 30 നാണ് പോത്തുണ്ടി ഡാം അഞ്ചുദിവസത്തേക്ക് വെള്ളം കനാലിലൂടെ തുറക്കുക. അപ്പോഴേക്കും പലഭാഗങ്ങളിലും നെല്‍കൃഷി ഉണങ്ങി നശിക്കുമെന്ന സ്ഥിതിയിലാണ്. ചീനാമ്പുഴ വെള്ളത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും നിലച്ചു. തുടര്‍ച്ചയായി ഒരു മണിക്കൂര്‍ പമ്പ് ചെയ്യാനുള്ള വെള്ളമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതുമൂലം പലഭാഗങ്ങളിലും പൂര്‍ണ്ണമായും ജലവിതരണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക