|    Jul 21 Sat, 2018 3:55 am
FLASH NEWS
Home   >  Kerala   >  

തച്ചങ്കരി എസ്‌റ്റേറ്റിലെ ആനയുടെ മരണം: ടോമിന്‍ തച്ചങ്കരിയുടെ സഹോദരനെതിരേ കേസ്; ഒരാള്‍ അറസ്റ്റില്‍

Published : 11th August 2017 | Posted By: shins

ഷാനവാസ് കാരിമറ്റം

 

അടിമാലി: ചിന്നക്കനാലിന് സമീപം തച്ചങ്കരി എസ്‌റ്റേറ്റ് കവാടത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാന വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് എസ്‌റ്റേറ്റിലെ വന്യജീവികളെ പ്രതിരോധിക്കാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയില്‍ കുരുങ്ങിയ നിലയില്‍ ഇരുപത് വയസിലധികം പ്രായമുള്ള പിടിയാനയുടെ ജഡം നാട്ടുകാര്‍ കണ്ടത്. സംഭവത്തില്‍ എസ്‌റ്റേറ്റ് സൂപ്പര്‍വൈസര്‍ പാറത്തോട് മേത്തുരുത്തില്‍ ഷിജോ (34) യെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്‌റ്റേറ്റ് ഉടമ ടിസന്‍ തച്ചങ്കരിക്കെതിരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. എഡിജിപി ടോമിന്‍ തച്ചങ്കിരിയുടെ സഹോദരനാണ് ടിസന്‍. കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. സോളാര്‍ സംവിധാനത്തില്‍ നിന്നുള്ള ഡിസി വൈദ്യുതിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരുമ്പ് വേലിയില്‍ കൂടി ഉയര്‍ന്ന തോതിലുള്ള എസി വൈദ്യുതി നേരിട്ട് കടത്തി വിട്ടതാണ് കാട്ടാനക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ നിഗമനം. വനംവകുപ്പ് സീനിയര്‍ വെറ്റനറി സര്‍ജന്‍ ഡോ.അബ്ദുള്‍ ഫത്തേഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ജഡം സമീപത്തെ വനമേഖലയില്‍ സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് മൂന്നാര്‍ ഡിഎഫ്ഒക്ക് സമര്‍പ്പിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss