|    Jul 24 Mon, 2017 2:07 pm
Home   >  Kerala   >  

തച്ചങ്കരിയ്ക്ക് ‘സംസ്ഥാനവ്യാപകമായ’ പിറന്നാള്‍ ആഘോഷം

Published : 10th August 2016 | Posted By: mi.ptk

thachankary-training

കൊച്ചി : ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്ക്  ‘സംസ്ഥാനവ്യാപകമായ’ പിറന്നാള്‍ ആഘോഷം.  തന്റെ പിറന്നാള്‍ ദിനം ഓര്‍മപ്പെടുത്തി കേരളത്തിലെമുഴുവന്‍ ആര്‍ടിഒ ഓഫിസുകളിലേക്കും കമ്മീഷണര്‍ സന്ദേശം അയച്ചതിനെത്തുടര്‍ന്ന്  മധുരം നല്‍കിയും കേക്ക്  മുറിച്ചും ജീവനക്കാര്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കി. ഹാപ്പി ബര്‍ത്ത്‌ഡേ ടോമിന്‍ തച്ചങ്കരി ഐപിഎസ്’ എന്നെഴുതിയ മേശ വലുപ്പമുള്ള കേക്ക് ഇന്നലെ ഗതാഗത കമ്മിഷണറേറ്റ് ഓഫിസില്‍ ഇന്നലെ തച്ചങ്കരി മുറിച്ച് ആഘോഷം നടത്തിയിരുന്നു. ഇതിന് പിന്നാലെ കൊച്ചി ഓഫീസില്‍ ഇന്ന്  കേക്കു മുറിയും ആഘോഷവും നടന്നു. ജന്‍മദിനാഘോഷങ്ങള്‍ സ്വന്തം ചിലവില്‍ നടത്തുമെന്നാണ് തച്ചങ്കരി അറിയിച്ചിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക