|    Mar 25 Sat, 2017 3:20 pm
FLASH NEWS

തച്ചങ്കരിയെ മാറ്റണമെന്ന് മന്ത്രി ശശീന്ദ്രന്‍

Published : 18th August 2016 | Posted By: SMR

തിരുവനന്തപുരം: വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വകുപ്പുമന്ത്രിയോട് ആലോചിക്കാതെ തച്ചങ്കരി സ്വന്തം നിലയില്‍ മുന്നോട്ടുപോവുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ആവശ്യം.
ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ല എന്ന തീരുമാനമടക്കം തച്ചങ്കരിയെടുത്തത് വകുപ്പുമന്ത്രിയോട് ആലോചിക്കാതെയാണെന്ന് മന്ത്രി പരസ്യമായി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കത്തിനില്‍ക്കുന്നതിനിടെയായിരുന്നു തച്ചങ്കരിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ആര്‍ടി ഓഫിസുകളില്‍ മധുരം വിതരണം ചെയ്തത്. ഇതും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതോടെയാണ് ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുമായി വകുപ്പിനു മുന്നോട്ടുപോകാനാവില്ലെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. എന്‍സിപി സംസ്ഥാന നേതൃത്വവും തച്ചങ്കരിയെ മാറ്റണമെന്ന ആവശ്യം ഗതാഗതമന്ത്രിയെ അറിയിച്ചിരുന്നു.
ചീഫ് സെക്രട്ടറി വിജയാനന്ദിന്റെ റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍, മുഖ്യമന്ത്രിയോട് ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് തച്ചങ്കരി എന്നതുകൊണ്ട് ഏതെങ്കിലും ചട്ടലംഘന നടപടികള്‍ക്കു പകരം, പോലിസ് വകുപ്പിലേക്കുതന്നെ തിരിച്ചെത്തിക്കുന്ന രീതിയിലായിരിക്കും പുതിയ തീരുമാനമെന്നാണ് വിലയിരുത്തുന്നത്.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക