|    Nov 14 Wed, 2018 12:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തച്ചങ്കരിയെ പുറത്താക്കണം: ബൈവീലേഴ്‌സ് അസോസിയേഷന്‍

Published : 11th August 2016 | Posted By: SMR

കൊച്ചി: തന്റെ ജന്മദിനത്തില്‍ ഗതാഗതവകുപ്പിന്റെ എല്ലാ ഓഫിസുകളിലും ഫഌക്‌സ് വച്ച് കേക്കു മുറിക്കണമെന്നും ലഡു ഉള്‍പ്പെടെ വിതരണം ചെയ്ത് വന്‍ ആഘോഷമാക്കണമെന്നും നിര്‍ദേശം നല്‍കിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയെ അന്വേഷണവിധേയമായി പുറത്താക്കണമെന്ന് ബൈവീലേഴ്‌സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ കേന്ദ്ര കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.  ഗവണ്‍മെന്റിന്റെ തീരുമാനം നടപ്പിലാക്കാന്‍ മാത്രം ബാധ്യതപ്പെട്ട ഉദ്യോഗസ്ഥന്‍ എല്ലാം തന്റെ നേട്ടമായി വ്യാഖ്യാനിച്ച് അതിവേഗം ബഹുദൂരം എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യമുയര്‍ത്തുന്നത് രാഷ്ട്രീയ നേതൃത്വത്തെ അവഹേളിക്കലാണെന്ന് യോഗം കുറ്റപ്പെടുത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ക്ക് ജനം പുല്ലുവിലയാണ് നല്‍കിയിരിക്കുന്നതെന്ന് പെട്രോളിന് ഹെല്‍മറ്റ് എന്ന നി ര്‍ദേശത്തോടെ ബോധ്യമായിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ബൈവീലേഴ്‌സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ പ്രസിഡന്റ് കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss