|    Jan 18 Wed, 2017 9:42 am
FLASH NEWS

തച്ചങ്കരിയുടെ ജന്മദിനാഘോഷത്തിനൊപ്പം ജന്മ ദിനത്തെക്കുറിച്ചും വിവാദമുയരുന്നു

Published : 11th August 2016 | Posted By: mi.ptk

tomin-thachankary_

തിരുവനന്തപുരം: ഇന്നലെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി വളരെ ആഘോഷപൂര്‍വം തന്റെ പിറന്നാള്‍ കൊണ്ടാടിയത്. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ തച്ചങ്കരിയുടെ ജനനതിയ്യതി 1963 ജൂലായ് 29 ആണ്. പിന്നെ എന്തുകൊണ്ട് തച്ചങ്കരി ഇന്നലെ പിറന്നാള്‍ ആഘോഷം നടത്തി എന്ന ചോദ്യത്തിന് ചിലര്‍ നക്ഷത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പിറന്നാള്‍ ആഘോഷം നടത്താറ് താനും പിറന്ന നാള്‍ നോക്കിയാണ് ജന്മദിനം ആഘോഷിക്കാറ് എന്നായിരുന്നു തച്ചങ്കരിയുടെ വിശദീകരണം.
അതേസമയം, തച്ചങ്കരിയുടെ ജന്മദിനം ആഘോഷിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലേയ്ക്കും നിര്‍ദേശം നല്‍കിയിരുന്നു എന്ന ആരോപണത്തില്‍ പരിശോധന നടത്താന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി. ‘ഇന്ന് എന്റെ ജന്മദിനമാണ്’എന്ന തലക്കെട്ടിലുള്ള കുറിപ്പാണ് തച്ചങ്കരി മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകളിലേയ്ക്ക് അയച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 117 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക