|    Jan 21 Sun, 2018 4:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തച്ചങ്കരിയുടെ ജന്മദിനാഘോഷം വിവാദത്തില്‍; അന്വേഷിക്കുമെന്ന് മന്ത്രി

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒ ഓഫിസുകളിലും മധുരം വിതരണം ചെയ്ത് തന്റെ ജന്മദിനമാഘോഷിക്കാനാവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി അയച്ച സര്‍ക്കുലര്‍ വിവാദത്തില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി നടന്ന കമ്മീഷണറുടെ ജന്മദിനാഘോഷത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒ ഓഫിസുകളിലും ഇന്നലെ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. മധുരം വിതരണം ചെയ്ത് ജന്മദിനമാഘോഷിക്കണമെന്ന തച്ചങ്കരിയുടെ സര്‍ക്കുലര്‍ അനുസരിച്ചായിരുന്നു കേക്ക് മുറിക്കലും ലഡു വിതരണവും നടന്നത്. ജീവനക്കാര്‍ തമ്മിലെ സൗഹൃദം ഉറപ്പാക്കലായിരുന്നു ഉദ്ദേശ്യമെന്നാണ് തച്ചങ്കരിയുടെ വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day