|    Oct 18 Wed, 2017 7:48 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തച്ചങ്കരിക്കെതിരേ വാറന്‍ഡ് : ഹരജി ഇന്ന് പരിഗണിക്കും

Published : 23rd June 2017 | Posted By: fsq

 

തൃശൂര്‍: കേസുമായി ബന്ധപ്പെട്ട് എഡിജിപി ടോമിന്‍ തച്ചങ്കരി ഹാജരാകാത്തതിനെതിരെ പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. തച്ചങ്കരിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജി ഇന്ന് പരിഗണിക്കും. സിങ്കപ്പൂരില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുവന്നുവെന്നാരോപിച്ചാണ് പി ഡി ജോസഫ് ടോമിന്‍ തച്ചങ്കരിക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്. 2001ലാണ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ 2007ല്‍ മാത്രമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നീണ്ട വര്‍ഷങ്ങള്‍ നിയമയുദ്ധം നടത്തിയതിനുശേഷമാണ് 2016ല്‍ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് തച്ചങ്കരി കോടതിയില്‍ ഹാജരായത്. പിന്നീട് ഈ കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. അവിടെയും ഒരു തവണ മാത്രമേ ഹാജരായിട്ടുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക