|    May 28 Sun, 2017 8:50 am
FLASH NEWS

തച്ചങ്കരിക്കെതിരേ നടപടി ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് ലഭിച്ചതിന് ശേഷം: മന്ത്രി എ കെ ശശീന്ദ്രന്‍

Published : 15th August 2016 | Posted By: SMR

കുന്നംകുളം: പിറന്നാളിന്റെ പേരില്‍ ഔദ്യോഗിക കുറിപ്പു നല്‍കി ആര്‍ടി ഓഫിസുകളില്‍ മധുരം വിതരണം ചെയ്ത ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂവെന്ന് ഗതാഗത വകുപ്പു മന്ത്രി  എ കെ ശശീന്ദ്രന്‍ പറഞ്ഞു.
കുന്നംകുളത്ത് സമാപിച്ച എന്‍സിപി ജില്ലാ നേതൃത്വ സംഗമത്തോടനുബന്ധിച്ചുള്ള മതേതര സദസ് ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ടോമിന്‍ തച്ചങ്കരിക്കെതിരെ ഒരാഴ്ചക്കകം നടപടിയുണ്ടാകുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞത് സര്‍ക്കാര്‍ നയമല്ല, മറിച്ച് പാര്‍ട്ടി അഭിപ്രായം മാത്രമാണ്. തച്ചങ്കരിയുടെ നടപടി തെറ്റാണെന്നതില്‍ തര്‍ക്കമില്ല.
എന്നാല്‍ ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ നടപടിയെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കൂ എന്നു മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ കക്ഷികള്‍ മതചിഹ്നങ്ങളും അക്ഷരങ്ങളും രാഷ്ട്രീയ വല്‍ക്കരിക്കുന്നതു മൂലമാണ് ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മതേതര സദസ് സംഘടിപ്പിക്കേണ്ടി വരുന്നത്.
ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്നത് സങ്കടകരമാണ്. ഇതിന് മാറ്റമുണ്ടാക്കാന്‍ പൊതു പ്രവര്‍ത്തകരും സമൂഹവും ഒരുമിച്ച് നിന്നേ മതിയാകൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. എന്‍സിപി. ജില്ലാ പ്രസിഡന്റ് അഡ്വ. രഘു കെ മാരാത്ത് അധ്യക്ഷത വഹിച്ചു. നേത്വത്വ സംഗമത്തിന്റെ സമാപന സമ്മേളനം എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ ഉദ്ഘാടനം ചെയ്തു.
ചൈനീസ് കുങ്ഫു അഭ്യാസികളായ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, നാഷ്ണല്‍ യൂത്ത് വോയ്‌സ് മുഖപത്രത്തിന്റെ പ്രകാശനം എന്നിവയും ചടങ്ങില്‍ നടന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day