|    Oct 23 Tue, 2018 10:15 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തങ്ങള്‍ക്ക് അമ്മയെപ്പോലെയെന്ന് വിദ്യാര്‍ഥി-ദലിത് നേതാക്കള്‍

Published : 7th September 2017 | Posted By: fsq

 

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ മരണവാര്‍ത്തയെ ഏറെ ഞെട്ടലോടെയാണ് രാജ്യം സ്വീകരിച്ചത്. തീവ്രഹിന്ദുത്വത്തിനെതിരേ കടുത്ത നിലപാട് സ്വീകരിച്ച ഗൗരിയെ വിദ്യാര്‍ഥി-ദലിത് നേതാക്കള്‍ അമ്മയെപ്പോലെയാണ് കണ്ടത്. അവര്‍ തന്റെ അമ്മയെപ്പോലെ ആയിരുന്നുവെന്നും ഇനിയും അവര്‍ തന്റെ ഹൃദയത്തില്‍ ജീവിക്കുമെന്നും ഗൗരിയുടെ മരണവാര്‍ത്തയോട് കനയ്യ കുമാര്‍ പ്രതികരിച്ചു. ഗൗരിയുടെ വധം ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് കറുത്ത ദിനമെന്നാണ് ഗുജറാത്തിലെ ദലിത് നേതാവായ ജിഗ്‌നേഷ് മേവാനി പ്രതികരിച്ചത്. കനയ്യക്കും ഷഹ്‌ലയ്ക്കും ഉമറിനും തനിക്കും അവര്‍ അമ്മയെപ്പോലെ ആയിരുന്നുവെന്ന് ജിഗ്‌നേഷ് ഓര്‍ക്കുന്നു. ജീവനു നേരെ ഭീഷണിയുണ്ടായിട്ടും തീവ്രഹിന്ദുത്വവാദികള്‍ക്കെതിരേ അവര്‍ നിരന്തരം കലഹിച്ചു. സംഘപരിവാരത്തിനും ബിജെപിക്കുമെതിരേ നിര്‍ഭയമായ നിലപാട് സ്വീകരിച്ചതിന് അവര്‍ക്കു ജീവന്‍ തന്നെ പകരം നല്‍കേണ്ടിവന്നു. തങ്ങള്‍ക്കെതിരേ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും ഫാഷിസ്റ്റുകള്‍ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ജിഗ്‌നേഷ് വ്യക്തമാക്കി.‘നിങ്ങള്‍ ഇല്ലെന്നു വിശ്വസിക്കാനാവുന്നില്ല. ഇനി മുതല്‍ ആരാണ് ഇനിയെന്നെ “എന്റെ സ്വീറ്റീ’ എന്നു വിളിക്കുക? ഇന്നും ഇനിയെന്നും ഈ അഭാവം തന്നെ വിഷമിപ്പിക്കുമെന്നും മറ്റൊരു ട്വീറ്റില്‍ ജിഗ്‌നേഷ് വ്യക്തമാക്കി. ഗൗരി വാങ്ങി നല്‍കിയ ഷര്‍ട്ടുമണിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ജിഗ്‌നേഷ് ഫേസ്ബുക്കില്‍ പങ്കുവച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss