|    Jul 22 Sun, 2018 6:27 pm
FLASH NEWS

തങ്ങളെ മര്‍ദ്ദിച്ച പഞ്ചായത്തംഗത്തിനെതിരേ നടപടിയെടുക്കണം: ദമ്പതികള്‍

Published : 19th September 2017 | Posted By: fsq

 

വൈപ്പിന്‍: തങ്ങളെ മര്‍ദിച്ച പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാര്‍ഡംഗത്തിനെതിരെ  നപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയതായി മര്‍ദനത്തിനിരയായ കല്ലിക്കാട്ട് ഷാജിന്‍ രാജും ഭാര്യ ഷെര്‍ലിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നാംവാര്‍ഡ് അംഗം സുനില്‍ ദേവസിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.മുനമ്പം വേളാങ്കണ്ണി പള്ളിയിലെ പെരുന്നാളിനിടയില്‍ കുട്ടിയെ ഉറക്കാന്‍ വാഹനത്തിലിരിക്കുകയായിരുന്ന ഷാജിനെ പഞ്ചായത്തംഗം പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി റോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. മര്‍ദ്ദനം കണ്ട് രണ്ടു വയസുമാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് ഓടിയെത്തിയ തന്നെയും സുനില്‍ മര്‍ദ്ദിച്ചതരായി ഷെര്‍ലി പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് രക്തത്തില്‍ കുളിച്ച് മുനമ്പം പോലിസ് സ്‌റ്റേഷനിലെത്തിയ ഷാജിനെയും ഷെര്‍ളിയെയും പോലിസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. ഇത് പഞ്ചായത്തംഗത്തിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഇടപെടല്‍ മൂലമാണെന്ന് ദമ്പതികള്‍ ആരോപിച്ചു. 20 മണിക്കൂറുകള്‍ക്കു ശേഷമാണ് മൊഴിയെടുക്കാനെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് പറയുന്നുണ്ടെങ്കിലും എഫ്‌ഐആറിന്റെ കോപ്പി ആവശ്യപ്പെട്ടിട്ട് നല്‍കുന്നില്ലെന്നും ദമ്പതികള്‍ പറഞ്ഞു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലെത്തിയതെന്ന് ഷാജിന്‍രാജും ഭാര്യ ഷെര്‍ളിയും പറഞ്ഞു. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്ത വാടയ്ക്കു താമസിക്കുന്ന തങ്ങളെ ക്രൂരമായി റോഡിലിട്ട് തല്ലിയിട്ടും ആരും ചോദിക്കാനില്ലായിരുന്നു. കോണ്‍ഗ്രസ് കുടുംബത്തില്‍പ്പെട്ട തന്നെ മര്‍ദ്ദിച്ച വിവരം ഷേര്‍ളി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടും നടപടിയില്ല. ഇതേതുടര്‍ന്ന് തങ്ങള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സഹായം തേടിയതായും ഷേര്‍ളി പറഞ്ഞു.—

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss