|    Dec 18 Mon, 2017 12:43 pm
Home   >  Todays Paper  >  Page 4  >  

തങ്കച്ചന്‍ നിരപരാധിത്വം തെളിയിക്കണം: എസ്ഡിപിഐ

Published : 31st May 2016 | Posted By: SMR

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ധാര്‍മിക ബാധ്യത ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പി പി തങ്കച്ചനുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി എം കെ മനോജ് കുമാര്‍. ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ കേസിന്റെ ദിശ തിരിച്ചുവിടാനാണെന്ന യുഡിഎഫ് വാദം തികച്ചും തെറ്റാണ്. ജിഷയുടെ മാതാവിനെ അറിയില്ലെന്ന് പി പി തങ്കച്ചന്‍ പറയുമ്പോഴും ഇതിന്റെ നിജസ്ഥിതി നാട്ടുകാര്‍ക്കറിയാം.
കൊലപാതകത്തില്‍ ഒരു ചെറിയ പ്രക്ഷോഭം പോലും നടത്താത്ത യുഡിഎഫ് പി പി തങ്കച്ചനെതിരായ ആരോപണത്തെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ കൊണ്ടുവന്ന് പെരുമ്പാവൂരില്‍ പ്രതിഷേധ സംഗമം നടത്തുന്നതില്‍ നിന്നു തന്നെ മനസ്സിലാക്കാം യുഡിഎഫിന് സംഭവത്തോടുള്ള താല്‍പര്യമെന്നും മനോജ് കുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss