|    Jan 23 Tue, 2018 12:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തങ്കച്ചന്റെ വക്കീല്‍ നോട്ടീസിന് ജോമോന്റെ മറുപടി

Published : 26th June 2016 | Posted By: SMR

കൊച്ചി: ജിഷ വധക്കേസില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിനെതിരേ താന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.
ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി പി തങ്കച്ചന്‍ അയച്ച വക്കീല്‍ നോട്ടീസിന് ഹൈക്കോടതിയിലെ സീനിയര്‍ അഡ്വ. കെ രാംകുമാര്‍ മുഖേനയാണ് അദ്ദേഹം മറുപടിനല്‍കിയത്. താന്‍ ആരോപണം ഉന്നയിക്കുന്നതിനു മുമ്പുതന്നെ ജിഷയുടെ കൊലപാതകം ഒതുക്കാന്‍ പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ഉന്നതന്‍ എന്ന തലക്കെട്ടില്‍ പത്രവാര്‍ത്ത വന്നിരുന്നു. ജിഷയുടെ കേസ് പോലിസിനെ സ്വാധീനിച്ച് അട്ടിമറിച്ചത് തങ്കച്ചനാണെന്ന് രാജേശ്വരി ഒരു സ്വകാര്യ ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നതായി ജോമോന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒരിടത്തും പി പി തങ്കച്ചന്റെ പേര് പറഞ്ഞിട്ടില്ല. എന്നാല്‍ ആ ഉന്നത നേതാവ് താന്‍തന്നെയാണെന്നു പറഞ്ഞ് പത്രസമ്മേളനം നടത്തിയത് പി പി തങ്കച്ചനാണെന്നു മറുപടി നോട്ടീസില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day