|    Sep 20 Wed, 2017 10:05 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തങ്കച്ചനെതിരായ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തത്: സാജു പോള്‍

Published : 28th May 2016 | Posted By: SMR

പെരുമ്പാവൂര്‍: പി പി തങ്കച്ചനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മുന്‍ എംഎല്‍എ സാജു പോള്‍. യാതൊരു മര്യാദയുമില്ലാത്ത ഇത്തരം ആരോപണങ്ങള്‍ പൊതുസമൂഹം വിശ്വസിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങളെ സിപിഎം രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്നും ഇനി ഉപയോഗിക്കുകയില്ലെന്നും സാജു പോള്‍ വ്യക്തമാക്കി. തന്റെ പരാജയത്തിന് കാരണം ജിഷയുടെ മാതാവിന്റെ പ്രസ്താവനകളാണെന്നും മുന്‍ എംഎല്‍എ പറഞ്ഞു.
അതേസമയം പി പി തങ്കച്ചന് അനുകൂലമായ സാജു പോളിന്റെ പ്രസ്താവന സിപിഎമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്. വിഷയത്തില്‍ ഇന്ന് ചേരുന്ന ഏരിയ കമ്മിറ്റിയില്‍ നിര്‍ണായക തീരുമാനമുണ്ടാവും. തനിക്കെതിരായ ആരോപണങ്ങളില്‍ സിപിഎമ്മിന് പങ്കുണ്ടെന്നാരോപിച്ച് നേരത്തേ പി പി തങ്കച്ചന്‍ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കാന്‍ പ്രാദേശിക സിപിഎം നേതൃത്വം തയ്യാറാവാതിരുന്ന സാഹചര്യത്തിലാണ് സാജു പോള്‍ രംഗത്തെത്തിയത്.
യുഡിഎഫ് കണ്‍വീനറും സാജു പോളും തമ്മില്‍ രഹസ്യധാരണകളുണ്ടായിരുന്നുവെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഇപ്പോഴത്തെ പ്രസ്താവന. കഴിഞ്ഞ രണ്ടു ടേമുകളിലും തിരഞ്ഞെടുപ്പില്‍ സാജു പോളിനെ സഹായിച്ചത് പി പി തങ്കച്ചനാണെന്ന് കോണ്‍ഗ്രസ് അണികള്‍ പോലും ആരോപിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക