|    Dec 17 Sun, 2017 1:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തക്കാളി കിലോഗ്രാമിന് 85 രൂപ

Published : 15th July 2017 | Posted By: fsq

 

മലപ്പുറം: തക്കാളിവില കുതിക്കുന്നു. ഇന്നലെ ചില്ലറവില 85ല്‍ എത്തി. ഒരാഴ്ച മുമ്പ് വില കുത്തനെ കൂടി 50 രൂപയിലെത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് ഇത് 65ല്‍ എത്തി. ഇന്നലെ 85ല്‍ എത്തിയ വില മൂന്നക്കം കടക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനക ള്‍. വില കുതിച്ചുകയറിയതോടെ പച്ചക്കറി കച്ചവടക്കാര്‍  പേരിനു മാത്രമാണ് തക്കാളി വില്‍ക്കുന്നത്. മലയാളിയുടെ അടുക്കളയിലെ ഈ നിത്യോപയോഗവസ്തുവിന്റെ വില പരിധിവിട്ടതോടെ പലരും വേണ്ടെന്നു വയ്ക്കുകയാണ്. അത്യാവശ്യത്തിന് കാല്‍ക്കിലോ വാങ്ങുന്നവരുമുണ്ട്. ഒരു തക്കാളിക്ക് ഇപ്പോഴത്തെ വിലനിലവാരമനുസരിച്ച് അഞ്ച് രൂപയെങ്കിലും വരുമെന്നതാണു സ്ഥിതി. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കൃഷിനാശമാണ് വിലവര്‍ധനയ്ക്ക് ആധാരമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതേസമയം, വിപണിയിലെ ക്ഷാമം മുതലെടുത്ത് കൃത്രിമമായി വന്‍ വിലവര്‍ധന മൊത്തക്കച്ചവടക്കാര്‍ അടിച്ചേല്‍പിക്കുകയാണെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss