|    Jul 21 Sat, 2018 5:22 am
FLASH NEWS

തക്കാളിപ്പനിയെന്ന് സംശയം; നിരവധി കുട്ടികള്‍ ചികില്‍സയില്‍

Published : 29th September 2017 | Posted By: fsq

 

ചട്ടഞ്ചാല്‍: പിഞ്ചുകുഞ്ഞുങ്ങ ള്‍ക്ക് തക്കാളിപ്പനി ബാധിച്ചെന്ന് സംശയം. ചട്ടഞ്ചാലിന്റെ സമീപപ്രദേശമായ ബെണ്ടിച്ചാ ല്‍, കാവുംപളളം ഭാഗങ്ങളിലാണ് തക്കാളിപ്പനി പടര്‍ന്നിരിക്കുന്നത്. അഞ്ചുവയസിന് താഴെയുള്ള കുട്ടികളാണ് പനി ബാധിച്ചവരില്‍ ഏറെയും. ബെണ്ടിച്ചാലില്‍ എട്ടുമാസവും ഒന്നരവയസും പ്രായമുള്ള കുട്ടികളെയാണ് തക്കാളിപ്പനി ബാധിച്ചിട്ടുള്ളത്. ആദ്യം കുട്ടികള്‍ക്ക് ചെറിയ പനി വരികയായിരുന്നു. പിന്നീട് ശരീരത്തില്‍ തക്കാളിയുടെ ആകൃതിയിലുള്ള ചെറിയ കുരുക്കള്‍ രൂപപ്പെട്ടു. ഈ കുരുക്കള്‍ കൈകാലുകളിലും സന്ധികളിലും ഗുഹ്യഭാഗങ്ങളിലും പടരുകയായിരുന്നു. വായിലും കുരുക്കളും കുമിളകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതുകാരണം കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ പോലും പ്രയാസപ്പെടുകയാണ്. ഇതിനുപുറമെ ചില കുട്ടികളില്‍ അതിസാരവും പടരുകയാണ്.ഒരാഴ്ച മുമ്പാണ് തക്കാളിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. കാലാവസ്ഥാവ്യതിയാനമാണ് തക്കാളിപ്പനി പടരാന്‍ കാരണമെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. മതിയായ ചികില്‍സ കിട്ടിയാല്‍ പോലും രോഗം ഭേദമാകാന്‍ രണ്ടാഴ്ച സമയമെടുക്കും. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ആരംഭിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss