|    Feb 24 Sat, 2018 6:12 am
FLASH NEWS
Home   >  Sports  >  Football  >  

തകര്‍പ്പന്‍ ജയത്തോടെ വരവറിയിച്ച് ഫ്രാന്‍സ്

Published : 22nd May 2017 | Posted By: ev sports

അണ്ടര്‍ 20: ഫ്രാന്‍സ് 3- ഹോണ്ടുറാസ് 0
ദക്ഷിണ കൊറിയ: കൗമാര ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് സ്റ്റേജില്‍ ജയത്തോടെ ആരംഭിച്ച് ഫ്രാന്‍സ്. ഹോണ്ടുറാസിനെതിരേ ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ ജയമാണ് ഫ്രാന്‍സ് സ്വന്തമാക്കിയത്. ഇന്നലെ നടന്ന ഗ്രൂപ്പ് മല്‍സരങ്ങളില്‍ സൗദി അറേബ്യയെ തോല്‍പിച്ച് സെനഗലും ജയം നേടി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സെനഗലിന്റെ ജയം. അതേസമയം, ഇക്വഡോര്‍- യുഎസ്എ മല്‍സരം 3-3ന് സമനിലയില്‍ അവസാനിച്ചപ്പോള്‍ വിയറ്റ്‌നാം- ന്യൂസിലന്‍ഡ് മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞു.
കിരീട പ്രതീക്ഷകളുമായി ഷ്വോനോനിലെ പുല്‍മൈതാനത്ത് പന്ത് തട്ടിയ ഫ്രഞ്ചുകാര്‍ 15ാം മിനിറ്റില്‍ തന്നെ ഗോള്‍ അക്കൗണ്ട് തുറന്നു. മുന്നേറ്റക്കാരന്‍ ജീന്‍ കെവിന്‍ ആഗസ്റ്റിന്റെ കണ്ടെത്തലായിരുന്നു ആദ്യ ഗോള്‍. ആദ്യപകുതി പിരിയാന്‍ ഒരു മിനിറ്റ് ശേഷിക്കെ അമിന്‍ ഹരിത് ആധിപത്യം ഇരട്ടിയാക്കി. രണ്ടാംപകുതിയിലും തിരിച്ചടിക്കാന്‍ വിയര്‍ത്ത ഹോണ്ടുറാസിനെതിരേ 81ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ടെറിയറും ഗോള്‍ നേടിയതോടെ 3-0ന്റെ ആവേശ ജയം ഫ്രാന്‍സിന് സ്വന്തമായി.
സെനഗലിനു വേണ്ടി നിയാനി (13), ദിയാഗ്നെ (15) എന്നിവരാണ് സൗദി അറേബ്യയുടെ വലചലിപ്പിച്ചത്. എഫ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ് സെനഗല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss