|    Nov 15 Thu, 2018 8:15 pm
FLASH NEWS
Home   >  Sports  >  Cricket  >  

തകര്‍പ്പന്‍ ജയത്തോടെ പാകിസ്താന് പരമ്പര

Published : 15th September 2017 | Posted By: ev sports

ലോക ഇലവനെ തോല്‍പ്പിച്ചത് 33 റണ്‍സിന്
അഹ്മദ് ഷഹ്‌സാദിന് അര്‍ധ സെഞ്ച്വറി (89)

ലാഹോര്‍: ലോക ഇലവനെ 33 റണ്‍സിന് മുട്ടുകുത്തിച്ച് സ്വന്തം മണ്ണില്‍ പരമ്പര നേടി പാകിസ്താന്‍. ഇന്റിപെന്റന്‍സ് കപ്പിലെ ആവേശം നിറഞ്ഞ്് നിന്ന് മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലോക ഇലവന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 150 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ കളം നിറഞ്ഞ് കളിച്ച അഹ്മദ് ഷഹ്‌സാദിന്റെ (89) മികവിനൊപ്പം ബാബര്‍ അസാമും (48) മികവാവര്‍ത്തിച്ചതാണ് പാകിസ്താന് കരുത്തായത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹസന്‍ അലി ഒാരോ വിക്കറ്റ് വീഴ്ത്തിയ ഇമാദ് വാസിം, ഉസ്മാന്‍ ഖാന്‍, റുമാന്‍ റയീസ് എന്നിവരുടെ ബൗളിങ് പ്രകടനവും പാക് ജയത്തില്‍ നിര്‍ണായകമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്താന് വേണ്ടി ഷഹ്‌സാദും ഫഖര്‍ സമാനും (27) ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഫഖര്‍ മടങ്ങിയതിന് ശേഷം രണ്ടാം വിക്കറ്റിലെ ഷഹ്‌സാദ് – അസാം കൂട്ടുകെട്ട് മൂന്നാം ട്വന്റിയിലും കരുത്തുകാട്ടിയതാണ് പാക് ടീമിന് കരുത്തായത്. ഇരുവരും 102 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ അടിച്ചെടുത്തത്. 55 പന്തുകള്‍ നേരിട്ട ഷഹ്‌സാദിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെട്ടപ്പോള്‍ 31 പന്തില്‍ അഞ്ച് ഫോറുകളാണ് അസാം അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ ഷുഹൈബ് മാലിക്ക് (17*) നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് പാക് സ്‌കോര്‍ബോര്‍ഡാണ് 180 കടത്തിയത്.ലോക ഇലവന്‍ നിരയില്‍ തിസാര പെരേര രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
മറുപടിക്കിറങ്ങിയ ലോക ഇലവനില്‍ ഡേവിഡ് മില്ലര്‍ (32) തിസാര പെരേര (32) എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. ഡാരന്‍ സമി (24*) പുറത്താവാതെ നിന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss