|    May 27 Sat, 2017 4:16 am
FLASH NEWS

തകര്‍പ്പന്‍ ജയം; ബാംഗളൂരു എഎഫ്‌സി കപ്പ് ഫൈനലില്‍

Published : 20th October 2016 | Posted By: SMR

ബാംഗളൂരു: ബാംഗളൂര്‍-ജോഹോര്‍ ദാറൂല്‍  മല്‍സരത്തില്‍ 3-1 ന് വിജയം കൈവരിച്ച് ബാംഗളൂരു എഫ്‌സി ചരിത്രത്തിലേക്ക്. ജയത്തോടെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന ബഹുമതിയിലേക്കാണ് ബംഗളൂരു എഫ്‌സി എത്തിയിരിക്കുന്നത്. ആവേശകരമായ മല്‍സരത്തില്‍ ജോഹോര്‍ ദാറൂലിനെതിരേ കളം നിറഞ്ഞു കളിച്ച സുനില്‍ ഛേത്രിയാണ് ബംഗ്ലൂരിനെ വിജയതീരത്തെത്തിച്ചത്.
കളി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ഗോള്‍ വല ചലിപ്പിച്ച് ജോഹോര്‍ ദാറൂല്‍ ബാംഗളൂരുവിനെ ഞെട്ടിച്ചു. 11ാം മിനിറ്റില്‍ എസ് റഹീമാണ് ദാറൂലിനായി ഗോള്‍ വലകുലുക്കിയത്. എന്നാല്‍ ഗോള്‍ വഴക്കത്തോടെ ഉണര്‍ന്നു കളിച്ച ബാംഗളൂരു താരങ്ങള്‍ ദാറൂലിന്റെ ഗോള്‍മുഖത്ത് അക്രമണം അഴിച്ചുവിട്ടു. കളിയുടെ 43ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ബാംഗളൂരു ഒന്നാം പകുതി സമനില പിടിച്ചു. രണ്ടാം പകുതിയുടെ 67ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടെത്തി ഛേത്രി ബാംഗളൂരുവിനെ മുന്നിലെത്തിച്ചു. കളിയുടെ 75ാം മിനിറ്റില്‍ ജുഹാനിലൂടെ വീണ്ടും വലകുലുക്കി ബാംഗളൂരുവിനെ തകര്‍പ്പന്‍ ജയത്തോടെ ഏഷ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബായി ബാംഗളൂരു മാറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day