|    Aug 22 Wed, 2018 11:18 am
FLASH NEWS

തകര്‍ന്ന ഷട്ടറുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകാന്‍ രണ്ടു മാസമെടുക്കും

Published : 9th August 2018 | Posted By: kasim kzm

പൊന്നാനി: പൊന്നാനി കോള്‍മേഖലയിലെ കൃഷി ആവശ്യത്തിനായി നിര്‍മിച്ച ബിയ്യം റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ തകര്‍ന്ന ഷട്ടറുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായില്ല. പണികള്‍ പുരോഗമിക്കുകയാണെന്നും രണ്ടു മാസത്തിനകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്നും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. എട്ടുവര്‍ഷം മുമ്പ് നിര്‍മിച്ച ഷട്ടറുകളില്‍ മൂന്നെണ്ണം പൂര്‍ണമായി കേടുവന്ന നിലയിലാണ്. ബാക്കിയുള്ളതെല്ലാം തുരുമ്പെടുത്തും മറ്റും നശിച്ചുതുടങ്ങി. നാല് കൊല്ലം കൂടുമ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് നിയമം. എന്നാല്‍ ആവശ്യമായ ഫണ്ട് അനുവദിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതാണ് അറ്റകുറ്റപ്പണികള്‍ വൈകാന്‍ കാരണം.
ഇതാണ് ഷട്ടറുകള്‍ തകരാന്‍ ഇടയാക്കിയത്. 16 ലക്ഷം രൂപയാണ് ഷട്ടറുകളുടെ അറ്റകുറ്റപ്പണിക്കു പെയിന്റ് അടിക്കാനും അനുവദിച്ചിട്ടുള്ളത്. ഇറിഗേഷന്റെ കീഴിലുള്ള മലമ്പുഴ മെക്കാനിക്കല്‍ വിഭാഗത്തിനാണ് അറ്റകുറ്റപ്പണികളുടെ ചുമതലയുള്ളത്. മഴ കനത്തുപെയ്യുന്നതിനാല്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞില്ലെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ ഷട്ടറുകള്‍ മുഴുവന്‍ തുറന്നുകിടക്കുകയാണ്. വെള്ളം ഒട്ടും സംഭരിക്കാനാകാതെ എല്ലാം കടലിലേയ്്ക്ക് ഒഴുകിപ്പോകുന്നത് കര്‍ഷകര്‍ക്ക് ഭാവിയില്‍ വന്‍ നഷ്ടമാണ് ക്ഷണിച്ചുവരുത്തുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss