|    Jan 16 Mon, 2017 10:52 pm
FLASH NEWS

തകര്‍ന്ന റോഡില്‍ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

Published : 14th October 2016 | Posted By: Abbasali tf

വണ്ടിപ്പെരിയാര്‍: പെരിയാര്‍ മൂഴിയാര്‍ റോഡിലെ  പെരിയാര്‍  വള്ളക്കടവ് കുരിശുംമൂട് ഭാഗം നന്നാക്കാത്തതില്‍ റോഡില്‍ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം.  ചൊവ്വാഴ്ച്ച രാവിലെയായിരുന്നു ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.ശബരിമല സന്നിദാനത്തേക്ക് നൂറു കണക്കിനു തീര്‍ഥാടകര്‍ സത്രം വഴി പോകുന്നതും വരുന്നതും ഈ റോഡിലൂടെയാണ്.അവധിക്കാലം ആരംഭിച്ചത് മുതല്‍ നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ ഗവിയിലേക്കും സത്രത്തിലേക്കും കടന്ന് പോകുന്നത്. ഈ തകര്‍ന്ന റോഡിലൂടെയാണ്.  ശബരിമല             സന്നിദാനത്തേക്ക് സത്രം വഴി പോകുന്ന പ്രധാന പാതയില്‍ ഒന്നാണ് ഇത്. കുരിശുംമൂട്, അമ്പലപ്പടി, ധര്‍മ്മാവേലി, വള്ളക്കടവ്, അപ്പാവുകണ്ടം, നമ്പര്‍ 8 കോളനി, വഞ്ചിവയല്‍ ആദിവാസി കുടി, തുടങ്ങിയ പ്രദേശത്തെ നൂറുകണക്കിനു ആളുകള്‍ യാത്ര ചെയ്യുന്ന റോഡാണ് തകര്‍ന്നു കിടക്കുന്നത്. മാസങ്ങളായി പൊതുമരാമത്ത് വകുപ്പില്‍ റോഡിന്റെ അവസ്ഥ അറിയിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലന്നു നാട്ടുകാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക