|    Aug 23 Wed, 2017 7:12 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തകര്‍ന്ന യുഎസ് സേനാ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Published : 8th August 2017 | Posted By: fsq

 

മെല്‍ബണ്‍: അപകടത്തില്‍ തകര്‍ന്ന യുഎസ് വ്യോമസേനാ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ആസ്‌ത്രേലിയ. ശനിയാഴ്ചയായിരുന്നു യുഎസിന്റെ എംവി 22 ഓസ്‌പ്രേ ഹെലികോപ്റ്റര്‍ ആസ്‌ത്രേലിയയുടെ കിഴക്കന്‍തീരത്ത് തകര്‍ന്നുവീണത്. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തിനു സമീപം ഷോല്‍വാട്ടര്‍ ബേയില്‍ നിന്നാണ് കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ആസ്‌ത്രേലിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് നാവികരും ആസ്‌ത്രേലിയക്കൊപ്പം തിരച്ചിലില്‍ പങ്കാളികളായിരുന്നു. 26 പേരായിരുന്നു അപകടസമയത്ത് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ 23 പേരെ രക്ഷപ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക