|    Aug 15 Wed, 2018 12:35 am
FLASH NEWS

തകര്‍ന്ന മലമ്പുഴ കുടിവെള്ള പൈപ്പ് ലൈന്‍ നന്നാക്കാന്‍ ശ്രമം തുടങ്ങി

Published : 11th August 2018 | Posted By: kasim kzm

പാലക്കാട്: പ്രളയത്തില്‍ തകര്‍ന്ന മലമ്പുഴ പൈപ്പ് ലൈന്‍ ഉടനെ നന്നാക്കി പമ്പിങ് നടത്താന്‍ ജല അതോറിറ്റി. കഴിഞ്ഞ ദിവസം മുക്കൈ നിലംപതിപ്പാലത്തിനടുത്താണ് പ്രധാന പൈപ്പ് ലൈനിന്റെ 56 മീറ്റര്‍ തകര്‍ന്നത്. മഴവെള്ള പാച്ചിലിനൊപ്പം വന്ന മരങ്ങളും കുളവാഴകളും ഇടിച്ചാണ് പൈപ്പ് ലൈന്‍ തകരാനിടയാക്കിയതെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.മുപ്പത് ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നു.
ഇവയെല്ലാം നീക്കം ചെയ്ത് മൂന്നുദിവസനത്തിനകം പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം നടത്താനാവൂമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പത്തടിയോളമുള്ള പുതിയ പൈപ്പും മറ്റും ഉപകരണങ്ങളും ലഭ്യമാക്കി കഴിഞ്ഞു.
ജലനിരപ്പിന്റെ തോത് കുറഞ്ഞാല്‍ ഇവ ഉടനെ സ്ഥാപിക്കാന്‍ നടപടിയെടുക്കും. പാലക്കാട് നഗരത്തിലും പിരായിരി, മരുതറോഡ് പഞ്ചായത്തിലും വാട്ടര്‍ അതോറിറ്റി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ക്ഷാമത്തിന് പരിഹാരമായിട്ടില്ലെന്ന് പരാതിയുണ്ട്.
അതേസമയം ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് തടസ്സമാകുകയാണ്. മഴ തുടരുന്ന പക്ഷം കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിന് ദിവസങ്ങളെടുക്കും. ഇത് ജനജീവിതം കുടുതല്‍ ദുസ്സഹമാക്കുമെന്നാണ് സൂചന.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss