|    Sep 19 Wed, 2018 10:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തകര്‍ന്ന നാടുകാണിച്ചുരം പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു

Published : 19th August 2018 | Posted By: kasim kzm

എടക്കര: തകര്‍ന്ന നാടുകാണിച്ചുരം പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു. വീതി കൂട്ടി താല്‍ക്കാലിക പാത നിര്‍മിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാത വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.
അതേസമയം 10, 12 ചക്ര വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. തമിഴ്‌നാട് പോബ്‌സണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന് പൊട്ടുങ്ങല്‍ ഭാഗത്താണ് റോഡിന് നടുവില്‍ 100 മീറ്റര്‍ ദൂരത്തില്‍ വിള്ളല്‍ കാണപ്പെട്ടത്. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് ഹൈവേ വിഭാഗം ഡിവിഷനല്‍ എന്‍ജിനീയര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് നീലഗിരി ജില്ലാ കലക്ടര്‍ നാടുകാണി ച്ചുരം പാതവഴി ബസ്സുകളടക്കമുള്ള വാഹനഗതാഗതം നിരോധിക്കുകയായിരുന്നു. ഇതോടെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കവും, യാത്രാസൗകര്യങ്ങളും പാടെ നിലച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ മുതല്‍ ചെറിയ വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലികപാത നിര്‍മിച്ച് ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. കേരള അതിര്‍ത്തിയിലും പലയിടങ്ങളില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss