|    Apr 24 Tue, 2018 4:57 am
FLASH NEWS

തകര്‍ന്ന ടെലഫോണ്‍ കേബിള്‍ അറ്റകുറ്റപണി ചെയ്യാനുള്ള നീക്കം തടഞ്ഞു

Published : 15th September 2017 | Posted By: fsq

 

കളമശ്ശേരി: എച്ച്എംടി ജങ്ഷന്‍ വികസനത്തിന്റ ഭാഗമായി റോഡില്‍ നിന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനിടയില്‍ തകര്‍ന്ന ടെലഫോണ്‍ കേബിള്‍ അറ്റകുറ്റപണി ചെയ്യാനുള്ള നീക്കം പോളിടെക്‌നിക്ക് കോളജ് അധികൃതര്‍ തടഞ്ഞതായി പരാതി. മരംമുറിക്കുന്നതിനിടയില്‍ മുറിഞ്ഞ് പോയ കേബിള്‍ യോജിപ്പിക്കുന്നതിനായി കുഴി എടുക്കുന്ന ജോലിയാണ് പോളിടെക്‌നിക്ക് കോളജ് അധികൃതര്‍ തടഞ്ഞത്. കേബിള്‍ തകര്‍ന്നതിതെ തുടര്‍ന്ന് എച്ച്എം ടി, വാട്ടര്‍ അതോറിറ്റി, പോളിടെക്‌നിക്ക് കോളജ് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 400 ടെലഫോണുകളാണ് തകര്‍ന്നത്. ടെലഫോണ്‍ കേബിളുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് അവശ്യ സര്‍വീസ് ആയ വാട്ടര്‍ അതോറിറ്റി ഓഫിസിന്റെ പ്രവര്‍ത്തനം ഉള്‍പെടെ തടസ്സപ്പെട്ട്്് കിടക്കുകയാണ്. ഇതിനിടയില്‍ ആണ് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ കേമ്പിളിലെ തകരാര്‍ പരിഹരിക്കുന്നതിന് നടപടി ആരംഭിച്ചത്. മുറിഞ്ഞ് പോയ കേബിളുകള്‍ യോജിപ്പിക്കുന്നതിന് കുഴി എടുത്തപ്പോള്‍ പോളിടെക്‌നിക് കോളജിന്റെ ഭൂമിയോട് ചേര്‍ന്ന് കുഴി ചെന്നുവെന്ന്് ആരോപിച്ച് ആണ് പോളിടെക്‌നിക് കോളജ് അധികൃതര്‍ ടെലഫോണ്‍ കേബിള്‍ അറ്റകുറ്റപണികള്‍ നടത്തുന്ന ജോലി തടഞ്ഞത്. സംഭവം അറിഞ്ഞ് പോലിസും സ്ഥലത്തെത്തിയിരുന്നു. കോളജ് അധികൃതര്‍ ജോലി തടഞ്ഞതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ തിരിച്ച് പോയി. കേബിളുകളിലെ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ഈ മേഖലയിലെ ടെലഫോണുകള്‍ നിശ്ചലമാലി കിടക്കുകയാണ്. എച്ച്എംടി ജങ്ഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നിന്ന മരങ്ങള്‍ ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ ശനിയാഴ്ച്ച മുറിച്ച് മാറ്റാന്‍ തുടങ്ങിയത്. റവന്യു വകപ്പ് ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും സാനിധ്യത്തില്‍ ആയിരുന്നു മരംമുറിച്ചത്. പോളിടെക്‌നിക് കോളജിന്റെ സ്ഥലത്തിന് സമീപത്ത് നിന്ന മരങ്ങളും മുറിച്ചിരുന്നു. ഈ മരങ്ങള്‍ മുറിച്ച ഭാഗത്താണ് ഇന്നലെ കേബിള്‍ നന്നാക്കുന്നതിന് കുഴി എടുത്തത്. അതേസമയം പോളിടെക്‌നിക് കോളജിന്റെ അതിര്‍ത്തിയില്‍ കുഴി എടുത്തതാണ് ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കാരണമെന്ന് പോളിടെക്‌നിക് അധികൃതര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss