|    Aug 23 Wed, 2017 6:20 am
FLASH NEWS

തകര്‍ന്നു കിടക്കുന്ന റോഡരികില്‍ ശവമഞ്ചവുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Published : 9th August 2017 | Posted By: fsq

 

കൊച്ചി: നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ശവമഞ്ചവുമായി പ്രതിഷേധം നടത്തി. ഗോശ്രീ പാലത്തിന് സമീപമാണ്  റോഡരികില്‍ യൂത്ത് കോ ണ്‍ഗ്രസ്സുകാര്‍ ശവമഞ്ചവുമായി പ്രതിഷേധിച്ചത്. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളായ പാര്‍ക്ക് അവന്യൂ റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, കലൂര്‍ കതൃക്കടവ് റോഡ്, സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നീ പ്രധാനപ്പെട്ട റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്തത് പൊതുമരാമത്തിന്റെ കഴിവുകേടാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചി നഗരസഭയ്ക്ക് മുന്നിലുള്ള റോഡുകള്‍ പ്രവര്‍ത്തകര്‍ മണ്ണും മെറ്റലും ഉപയോഗിച്ച് കുഴികള്‍ മൂടിയിരുന്നു. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ജീവന് ഭീഷണിയാകുന്ന ഈ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പൊതുമരാമത്ത് മന്ത്രിയേയും ഉദ്യോഗസ്ഥരേയും വഴിയില്‍ തടയുമെന്നും നേതാക്കള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ടിബിന്‍ ദേവസ്സി, കെഎസ്‌യു മുന്‍ സംസ്ഥാന ജന.സെക്രട്ടറി പി വൈ ഷാജഹാന്‍, നേതാക്കന്മാരായ ഷാന്‍ പുതുപറമ്പില്‍, അനൂപ് എളംകുളം, ടെന്‍സണ്‍ ജോണ്‍, ഡികൂ ജോസ്, ബ്രയാന്‍ ആന്‍ഡ്രൂസ്, രഞ്ജിത്, ലാക്‌സന്‍, സിജോ, നോര്‍മന്‍ ജോസഫ്, നന്ദകിഷോര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക