|    Oct 24 Wed, 2018 5:43 am
FLASH NEWS

തകര്‍ന്നടിഞ്ഞ കടല്‍ഭിത്തി പുനര്‍നിര്‍മിക്കണം: കെഎല്‍സിഎ

Published : 11th December 2017 | Posted By: kasim kzm

അമ്പലപ്പുഴ: പുന്നപ്ര കടലോരത്ത് നിര്‍മിച്ചിട്ടുള്ള കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കെഎല്‍സിഎ പുന്നപ്ര വിയാനി യൂനിറ്റ് ആവശ്യപ്പെട്ടു.25 വര്‍ഷത്തിനു മുമ്പ് നിര്‍മിച്ചിട്ടുള്ള കടല്‍ഭിത്തി തകര്‍ന്നിട്ട് കാലങ്ങളായി. ചെറിയ കടല്‍ക്ഷോഭം പോലും അതിജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. രൂപതാ ദിനത്തോടനുബന്ധിച്ച് ഓഖി ചുഴലിക്കാറ്റു ദുരന്തത്തിന് ഇരയായ മല്‍സ്യത്തൊഴിലാളികളോട് കെഎല്‍സിഎ പുന്നപ്ര  യൂനിറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ലത്തീന്‍ സമുദായ ദിനത്തോടനുബന്ധിച്ച് വിയാനി ഇടവകയില്‍ പ്രത്യേക  ദിവ്യബലി, പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ നടന്നു. വികാരി ഫാ. ഫ്രാന്‍സിസ് കൈതവളപ്പില്‍ സമുദായ ദിന സന്ദേശം നല്‍കി.കെഎല്‍സിഎ യൂനിറ്റ് പ്രസിഡന്റ്  കെജി അലോഷ്യസ് പതാക ഉയര്‍ത്തി. സഹവികാരി ഫാ.അലോഷ്യസ് അറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. സോണി ജോസഫ്, മൈക്കിള്‍ പി ജോണ്‍, തങ്കച്ചന്‍  തെക്കെ പാലക്കല്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss