ണിക്കൂറുകള്‍ക്കകം പ്രതിയെ റിമാന്‍ഡിലാക്കി പോലിസ്
Published : 25th February 2018 | Posted By: kasim kzm
മഅഞ്ചല്: അഞ്ചല്‍ ഏറത്ത് വീട്ടമ്മയെ അപമാനിക്കുകയും തലയ്ക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്തയാളെ വനിതാ കമ്മീഷന് നിര്‍ദേശത്തെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. നീതി വൈകില്ലെന്ന് ഉറപ്പുവരുത്തിയ അഞ്ചല്‍ പോലിസ് എസ്ഐ ഹരീഷിനെ കമ്മീഷനംഗം അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ വീടിന് പുറകിലെ പറമ്പില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മക്കു നേരെയായിരുന്നു റേഷന്‍കട ജീവനക്കാരന്റെ അതിക്രമം. സംഭവത്തെ തുടര്‍ന്ന് വീട്ടമ്മ വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാലിനെ ഫോണില്‍ വിളിച്ച് പരാതി അറിയിച്ചു. സംഭവം ഉടന്‍ പോലിസിനെ അറിയിക്കാന്‍ നിര്‍ദേശിച്ചതോടൊപ്പം അഞ്ചല്‍ എസ്ഐയോട് അടിയന്തര നടപടി സ്വീകരിക്കാനും ആവശ്യപ്പെടുകയായിരുന്നു.സ്ത്രീകള്‍ക്കു നേരെ അതിക്രമം കാട്ടുന്നവരെ ഉടന്‍ നിയമനടപടിക്ക് വിധേയമാക്കിയാല്‍ മാത്രമേ ശരിയായ നീതി ലഭിക്കുകയുള്ളൂവെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. പരാതിക്കാരി ഇന്നലെ വനിതാ കമ്മീഷന് ആസ്ഥാനത്ത് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ റേഷന്‍കട ജീവനക്കാരനെ അതിക്രമത്തിന് പ്രേരിപ്പിച്ച മറ്റൊരാളെയും എതിര്‍കക്ഷിയാക്കി. പോലിസ് നടപടിയെക്കുറിച്ച് റിപോര്‍ട്ട് ലഭ്യമായ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷനംഗം പറഞ്ഞു. പരിക്കേറ്റ വീട്ടമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.