|    Sep 23 Sat, 2017 6:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡ്വോന്‍ ഫ്രാസെര്‍: കായിക വിപ്ലവകാരി

Published : 15th August 2016 | Posted By: SMR

ഒളിംപിക്‌സ് നീന്തല്‍ ചരിത്രത്തിലെ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ആസ്‌ത്രേലിയന്‍ വിപ്ലവകാരി. കാലാനുസൃത വ്യവസ്ഥിതികളോട് കലഹിച്ചു സ്വന്തം വ്യക്തിത്വവും തീരുമാനങ്ങളും ഉറക്കെ വിളിച്ചുപറഞ്ഞ നിഷേധി. ഇതായിരുന്നു ഡ്വോന്‍ ഫ്രാസെര്‍. 1956 മെല്‍ബണ്‍, 1960 റോം, 1964 ടോക്കിയോ ഒളിംപിക്‌സുകളില്‍ ആസ്‌ത്രേലിയക്കായി സ്വര്‍ണം.
അതിനോടൊപ്പം ഒളിംപിക്‌സ് മല്‍സരങ്ങളില്‍ ആദ്യമായി ഒരേ ഇനത്തില്‍ മെഡല്‍ നേട്ടം ആവര്‍ത്തിച്ച വനിതാ താരമെന്ന ബഹുമതി. 100 മീറ്റര്‍ ഫ്രീസ്റ്റൈലിലായിരുന്നു ഈ നേട്ടം. 100 മീറ്ററിനു പുറമേ 4*100 മീറ്റര്‍ ഫ്രീസ്റ്റൈ—ലിലും ഫ്രാസെര്‍ 156ല്‍ വെള്ളിനേടിയിട്ടുണ്ട്.
നേട്ടങ്ങളേക്കാള്‍ ഉപരിയായി ഡ്വോന്‍ ഫ്രാസെര്‍ പിന്നീട് ശ്രദ്ധിക്കപ്പെട്ടതു വിവാദങ്ങള്‍ക്കു വഴിയൊരുക്കിക്കൊണ്ടായിരുന്നു. ആസ്‌ത്രേലിയന്‍ നീന്തല്‍ ഫെഡറേഷനുമായി നിരന്തരമായി കലഹിച്ച ഡ്വോന്‍ ഫ്രാസെര്‍ പവതവണ അച്ചടക്കനടപടികള്‍ക്കു വിധേയയായി. 1960 റോം ഒളിംപിക്‌സിനു ശേഷം രണ്ടു വര്‍ഷം വിലക്കു നേരിടേണ്ടിവന്നു അവര്‍ക്ക്.
രാജ്യത്തിന്റെ ജഴ്‌സിയണിയാതെ വിക്റ്ററി സ്റ്റാന്റില്‍ നിന്നുവെന്നതടക്കമുള്ള നിസ്സാര സംഭവങ്ങള്‍ പോലും അന്നത്തെ വിലക്കിനു കാരണമായി. പിന്നീട് ടോക്കിയോ ഒളിംപിക്‌സിലും മെഡല്‍ നേട്ടമാവര്‍ത്തിച്ചു ഡ്വോന്‍ ഫ്രാസെര്‍.
പക്ഷേ, പിന്നെ ലോകം കണ്ടത് ഒരു കായിക ഇതിഹാസത്തിന്റ പതനമായിരുന്നു. ടോക്കിയോയില്‍ രാജ്യം മാര്‍ച്ച് പാസ്റ്റിനിറങ്ങിയപ്പോള്‍ ഔദ്യോഗിക ജഴ്‌സി ധരിക്കാതെയും ടീമിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയും അവര്‍ വിമര്‍ശനം ഏറ്റുവാങ്ങി. അതിനു പുറമേ ഇംപീരിയല്‍ കൊട്ടാരത്തില്‍ നിന്നു സ്മാരക പതാക മോഷ്ടി—ച്ചെന്ന അരോപണംകൂടി വന്നതോടെ ഡ്വോന്‍ ഫ്രാസെര്‍ 10 വര്‍ഷത്തേക്കു വിലക്കപ്പെട്ടു. അത് ഒരു കായിക ഇതിഹാസത്തിന്റെ അന്ത്യംകൂടിയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക