|    Jun 27 Tue, 2017 12:35 pm
FLASH NEWS

ഡ്രൈ ഡേയില്‍ മദ്യവില്‍പ്പന:ഒരാള്‍ അറസ്റ്റില്‍

Published : 2nd November 2016 | Posted By: SMR

കൊല്ലം: എക്‌സൈസ് കൊല്ലം എന്‍ഫോഴ്‌മെന്റ് ആന്റ് ആന്റീ നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ഡ്രൈ ഡേ ദിവസം അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ വൃദ്ധനെ പിടികൂടി. കൊല്ലം വെസ്റ്റ് കുരീപ്പുഴ കോട്ടപ്പുറത്ത് വീട്ടില്‍ ശശിധരന്‍ (60) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും ഇരുപത് കുപ്പി അനധികൃത ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ താജുദ്ദീന്‍കുട്ടിയുടെ നിര്‍ദ്ദേശാനുരണം സ്‌പെഷ്യല്‍ ഷാഡോ ടീം നടത്തിയ രഹസ്യ നീക്കള്‍ക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. എല്ലാ മാസവും ഒന്നാം തിയ്യതി മദ്യശാലകള്‍ പ്രവര്‍ത്തിക്കാത്ത ദിവസമായതിനാല്‍ ഇയാള്‍ മുന്‍കൂട്ടി മദ്യം ശേഖരിച്ച് വച്ച് ഇരട്ടിയോളം വില ഈടാക്കിയായിരുന്നു വില്‍പ്പന.  പുലര്‍ച്ചെ നാലു മണിയോടെ തുടങ്ങുന്ന കച്ചവടം സ്‌റ്റോക്ക് തീരുന്നത് വരെ തുടരും. ഇയാള്‍ ഇതിന് മുമ്പും അബ്കാരി കേസില്‍ പ്രതിയാണ്. ഇയാളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ചില ഓട്ടോറിക്ഷാ തൊഴിലാളികളെ കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക