|    Oct 24 Wed, 2018 12:28 am
FLASH NEWS

ഡ്രൈവിങ് സ്‌കൂള്‍ ഉടമയെ അക്രമിച്ച സംഭവം: വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്ന്

Published : 13th September 2017 | Posted By: fsq

 

തൃശൂര്‍: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായ വനിതയെ ശാരീരികമായി ആക്രമിച്ച ഇരിങ്ങാലക്കുട സബ് ആര്‍ടി ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വെള്ളാങ്ങല്ലൂര്‍ സ്വദേശിയായ ഡിനി രവിയെയാണ് എംവിഐ ദിലീപ്കുമാര്‍ മര്‍ദ്ദിച്ചതായി പറയുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഡ്രൈവിംഗ് സ്‌കൂളിലെ വിദ്യാര്‍ഥികളെ മനപൂര്‍വം തോല്‍പ്പിക്കുകയാണെന്ന് ഡിനി ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡിനി വിജിലന്‍സില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും വകുപ്പ്തല നടപടികള്‍ ഇഴയുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇയാള്‍ക്കെതിരായ നടപടികള്‍ വൈകുന്നതിന് കാരണമെന്നാണ് ആരോപിക്കപ്പെടുന്നത്. നടപടി ആവശ്യപ്പെട്ട് 16ന് രാവിലെ പതിനൊന്നിന് ഇരിങ്ങാലക്കുട ആര്‍ടി ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. വ്യപാരി വ്യവസായ സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിന്‍, കെ.എന്‍. മോഹനന്‍, പി.ജെ. ആന്റോ, എം.എന്‍. പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss