|    Feb 22 Wed, 2017 11:54 pm
FLASH NEWS

ഡ്രൈവിങ് സ്‌കൂളിന്റെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

Published : 2nd November 2016 | Posted By: SMR

കോന്നി:  ഡ്രൈവിങ് സ്‌കൂളിന്റെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. മലയാലപ്പുഴ വളവുങ്കലില്‍ വളവ് തിരിയുന്നതിനിടെ ബ്ലൂ ഹില്‍ ഡ്രൈവിങ് സ്‌കൂളിന്റെ മാരുതി കാര്‍ മറിയുകയായിരുന്നു. സമീപത്തുള്ള ചേന്നമ്പള്ളില്‍ സോമന്‍ നായരുടെ പറമ്പിലേക്ക് 25 അടി താഴ്ചയിലാണ് മറിഞ്ഞത്. ഡ്രൈവിങ് സ്‌കൂളിലെ അധ്യാപകന്‍ വലഞ്ചേരില്‍ വാസുദേവന്‍ നായര്‍, വിദ്യാര്‍ഥി നിതിന്‍ വിക്രമന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.         പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക