|    Oct 19 Fri, 2018 1:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡ്രൈവറെ മര്‍ദിച്ച പ്രതികള്‍ക്കെതിരേ ദുര്‍ബല വകുപ്പ് ; അന്വേഷണം നടത്തും

Published : 25th September 2017 | Posted By: fsq

 

കൊച്ചി: യൂബര്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയത് അന്വേഷിക്കുമെന്ന് ഡി ജിപി ലോക്‌നാഥ് ബെഹ്‌റ. കേസില്‍ വിശദമായ അന്വേഷണം നടത്തും. ഇക്കഴിഞ്ഞ 20നാണ് സംഭവം.  ടാക്‌സി ഡ്രൈവറെ യുവതികള്‍ ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ചില ദൃശ്യ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ആക്രമണം തടയാന്‍ നാട്ടുകാര്‍ ശ്രമിക്കുമ്പോഴും യുവതികള്‍ മര്‍ദനം തുടരുന്നത്  വ്യക്തമാണ്. ടാക്‌സി ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ഷഫീഖിനെ യാതൊരു പ്രകോപനവുമില്ലാതെയാണ് യുവതികള്‍ മര്‍ദിച്ചിരുന്നതെന്ന് സംഭവത്തിന്റെ പ്രധാന സാക്ഷി വെളിപ്പെടുത്തിയിരുന്നു. കരിങ്കല്ല് ഉപയോഗിച്ച് ഡ്രൈവറുടെ തലയിലടക്കം അടിച്ച് മുറിവേല്‍പ്പിച്ചിട്ടും യുവതികള്‍ക്കെതിരെ നിസ്സാര വകുപ്പ് മാത്രം ചുമത്തിയ പോലിസ് നടപടിയില്‍ പ്രതിഷേധം വ്യാപകമാണ്. സംഭവത്തില്‍ മൂന്ന് യുവതികളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചിരുന്നു. എന്നാല്‍, അവരെ അന്നു രാത്രി തന്നെ മരട് പോലിസ് ആള്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss