|    Apr 29 Sat, 2017 9:02 pm
FLASH NEWS

ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം: സിപിഎമ്മുകാരന്‍ അറസ്റ്റില്‍

Published : 27th October 2016 | Posted By: SMR

ചാവക്കാട്: എടക്കഴിയൂര്‍ നാലാം കല്ലില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബ്രഹ്മകുളത്തുവച്ച് സ്‌കൂള്‍ അധ്യാപികയുടെ പണം കവര്‍ന്ന കേസിലും അകലാട് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലുമടക്കം നിരവധി കേസുകളില്‍ പ്രതിയായ എടക്കഴിയൂര്‍ നാലാംകല്ല് കണ്ടാറത്തില്‍ മുനീറി(32)നെയാണ് ചാവക്കാട് എസ്‌ഐ എം കെ രമേശിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റു ചെയ്തത്. എടക്കഴിയൂര്‍ നാലാം കല്ല് ഓട്ടോ പാര്‍ക്കിലെ ഡ്രൈവറായ തൈപറമ്പില്‍ ഷജീറി(25)നെയാണ് ഇയാള്‍ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day