|    Jul 23 Mon, 2018 12:14 am
FLASH NEWS

ഡ്രൈവറെ ആക്രമിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

Published : 29th October 2017 | Posted By: fsq

 

കാസര്‍കോട്: മണല്‍ വണ്ടി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച തട്ടികൊണ്ട് പോയ ശേഷം രണ്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാളെ കൂടി വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ ജോഗി ഗുഡെയിലെ സന്ദേഷി (23)നെയാണ് ഇന്നലെ വൈകീട്ട് കുഞ്ചത്തൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 12 ന് ബദിയഡുക്കയില്‍ വെച്ച് അഞ്ചംഗ സംഘമാണ് ആക്രമം നടത്തിയത്. കഴിഞ്ഞ ദിവസം കാപ്പ ചുമത്തി അറസ്റ്റിലായ ബേള ചൗക്കാര്‍ മൂലയിലെ അക്ഷയിനെ അറസ്റ്റ് ചെയ്തിരുന്നു. അക്ഷയ് ഈ കേസിലും പ്രതിയാണ.്  പെര്‍ളയിലെ അക്ഷയ്, കുഞ്ചത്തൂര്‍ പദവി ലെ അശ്വത്, അംബാറിലെ ശ്രീജിത്ത് എന്നിവരേയാണ് ഇനി പിടികൂടാനുള്ളത്. മണല്‍, കോഴി കടത്ത് എന്നിവയില്‍ ഏര്‍പ്പെട്ടവരെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ഹൈവേയില്‍ നിന്ന് വാഹനങ്ങളെ തടഞ്ഞ് ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘമാണ് ഇവരെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss