|    Aug 14 Tue, 2018 1:52 pm
FLASH NEWS

ഡ്രൈവറുടെ സമയോചിത ഇടപെടല്‍ : വന്‍ അപകടം ഒഴിവായി

Published : 20th September 2017 | Posted By: fsq

 

ചിറ്റാര്‍: റോഡിലേക്ക് പ്ലാവ് കടപുഴകിയുണ്ടായ അപകടത്തില്‍നിന്നു നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചക്ക് 2.45ഓടെ ചിറ്റാര്‍ കൂത്താട്ടുകുളം എല്‍പി സ്‌കൂളിനു സമീപത്താണ് പ്ലാവ് റോഡിലേക്ക് കടപുഴകിയത്. പ്ലാവ് വീഴുന്നത് ഡ്രൈവര്‍ കണ്ടതോടെ ബസ് പെട്ടെന്ന് ചവിട്ടിനിര്‍ത്തിയതോടെയാണ് വന്‍ അപകടം ഒഴിവായത്. പത്തനംതിട്ടയില്‍ നിന്ന് ആങ്ങമൂഴിയിലേക്ക് സര്‍വീസ് നടത്തുന്ന ആവേമരിയ ബസ്സാണ് അപപകട കടമ്പയില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇലട്രിക് പോസ്റ്റിന്റെ മുകളിലേക്കാണ് മരം കടപുഴകിയത് വൈദ്യുതി പ്രവഹിക്കുന്ന ലൈനില്‍ ബസ് അകപ്പെട്ടിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടായെനെയെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറയുന്നു. മരം കടപുഴകിയതോടെ രണ്ടു മണിക്കൂറോളം വടശേരിക്കര-മണിയാര്‍-ചിറ്റാര്‍             പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. സീതത്തോട്ടില്‍നിന്നും അഗ്നിശമനസേനയുടെ വാഹനവും കെഎസ്ഇബി ജീവനക്കാരും ചിറ്റാര്‍ പോലിസന്റെയും നേതൃത്വത്തില്‍ മരം വെട്ടിമാറ്റി വൈകും നേരത്തോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഈ പ്രദേശത്ത് ഇത്തരം അപകടം വിതക്കുന്ന അനേകം വൃക്ഷങ്ങള്‍ റോഡ് അരികിലേക്ക് ചാഞ്ഞ് നില്‍പ്പുണ്ടെങ്കിലും  ഇവയൊന്നും വെട്ടിമാറ്റാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss